Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ അബ്ബാസിയ ബ്രാഞ്ചിന് പുതിയ ഭാരവാഹികൾ


കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം. എ )അബ്ബാസിയ ബ്രാഞ്ച് ജനറൽ ബോഡി യോഗം അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ചു കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് എഞ്ചിനീയർ നവാസ് ഖാദിരി ഉദ്ഘാടനം ചെയ്തു

ബേബി നൈഫ സൈനബ് ഖുർആൻ പാരായണം ചെയ്തു ബ്രാഞ്ചിന്റെ ജനറൽ സെക്രട്ടറി ഷാഫി ഷാജഹാൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു .കെകെഎംഎ യുടെ പ്രവർത്തന വർഷത്തെ ചില ഏടുകളും ബ്രാഞ്ച്ന്റെ പ്രവർത്തനങ്ങളും കോർത്തിണക്കിയ ദൃശ്യ ആവിഷ്കാരം “തിരനോട്ടം ” കെകെഎംഎ അപ്ഡേറ്റ്മായി കേന്ദ്ര വൈസ് പ്രസിഡന്റ് സുൽ ഫിഖ്ർ അവതരിപ്പിച്ചു. പുതിയ ഭരണ സമിതി യുടെ തെരഞ്ഞെടുപ്പ് കേന്ദ്ര റിട്ടേണിങ് ഓഫീസർ മുനീർ കുനിയ ചുമതല നിയന്ത്രിച്ചു.

കെ.കെ.എം. എ ഭാരവാഹികളായി പ്രസിഡന്റ് കെ കെ അബ്ദുൾ റഷീദ്, ജനറൽ സെക്രട്ടറി സി അബ്ദുൽ കരീം, ട്രഷറർ സി.സർജാദ് ,വർക്കിംഗ് പ്രസിഡന്റ് എം സി റിയാസ് അഹമ്മദ്, വൈസ് പ്രെസിഡന്റ്മാർ എൻ കെ മജീദ് ( സോഷ്യൽ പ്രോജക്റ്റ് ) പി സാക്കിർ ( മെമ്പർഷിപ്പ് ) സബീബ് മൊയ്തീൻ ( കുടുംബ ക്ഷേമ നിധി ) ടി മൻസൂർ ( KDRC & റിലീഫ് )ഷാഫി ഷാജഹാൻ ( ആർട്സ് & സ്പോർട്സ് ) എ മുഹമ്മദ് ഹനീഫ ( മഗ്നെറ്റ് )ഹകീം രാവുത്തർ ( സ്കിൽഡെവലപ്മെന്റ്/ മോറൽ )വി എം അബ്ദുൽ സലീം ( സ്റ്റുഡന്റ് ഡെവലപ്മെന്റ് )പി എം മൻസൂർ ( അഡ്മിന് സെക്രട്ടറി )ഹരീഷ് മോൻ ഹനീഫ ( കമ്മ്യൂണിക്കേഷൻ ) എന്നിവരെ തെരഞ്ഞെടുത്തത് .തുടർന്ന് പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു കൊണ്ട് കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ സാഹിബ് , വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം സാഹിബ് , വർക്കിംഗ് പ്രസിഡന്റ് ഇക്ബാൽ സാഹിബ്, കേന്ദ്ര വൈസ് പ്രസിഡന്റ് മജീദ് റവാബി സാഹിബ് , ഫർവാനിയ സോണൽ പ്രസിഡന്റ് ജനാബ് വി കെ അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു ബ്രാഞ്ച് നിയുക്ത ജനറൽ സെക്രട്ടറി സി അബ്ദുൽ കരീം നന്ദി പറഞ്ഞു.


Read Previous

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) നോവാസ് 2030′ പഠന ശിബിരം സംഘടിപ്പിച്ചു

Read Next

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  “സിറ്റി ക്ലിനിക്ക് ഷൂട്ട് 2024 ” ഫെബ്രുവരി 26ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »