കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) നോവാസ് 2030′ പഠന ശിബിരം സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി: മൂന്ന് ദശാബ്ദങ്ങളായി കുവൈറ്റിൽ പ്രവർത്തിച്ചുവരുന്ന കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ (കെ എം ആർ എം ) ആഭിമുഖ്യത്തിൽ ഖൈറാൻ 6 ത് അവന്യൂവിൽ വച്ച് 2024 ഫെബ്രുവരി 7, 8 തീയതികളിൽ ദ്വിദിന പഠന ശിബിരം നടത്തി. സംഘടനയിലെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നടത്തിയ പരിപാടിയിൽ ഏകദേശം 100 ഓളം നേതാക്കൾ പങ്കെടുക്കുകയുണ്ടായി. കെ എം ആർ എം പ്രസിഡൻറ് ബാബുജി ബത്തേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിനു കെ ജോൺ സ്വാഗതവും പ്രോഗ്രാം കൺവീനർ ജിജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ആത്മീയ ഉപദേഷ്ടാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തുകയും, ഷാജി വർഗ്ഗീസ്, ജോർജ്ജ് മാത്യു, അലക്സ് വർഗ്ഗീസ്, ജിജു വർഗ്ഗീസ്, ജോസഫ് കെ ഡാനിയേൽ, ജോസ് കെ ജോൺ, മാത്യു കോശി എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ശ്രീ ബാബുജി ബത്തേരി മോഡറേറ്റർ ആയി പ്രവർത്തിച്ച ഈ പഠന ശിബിരം 8 ആം തീയതി വൈകുന്നേരം നാലുമണിയോടെ പര്യവസാനിച്ചു.


Read Previous

എൻ എസ് എസ് കുവൈറ്റ്: ഭാരതകേസരി മന്നം പുരസ്‍കാരം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം എ യൂസഫ് അലിക്ക് സമർപ്പിച്ചു

Read Next

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ അബ്ബാസിയ ബ്രാഞ്ചിന് പുതിയ ഭാരവാഹികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular