പരീക്ഷാഹാളിൽനിന്ന് മൊബൈൽ പിടിച്ചു; വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു


മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യംചെയ്തതിനെ തുടർന്ന് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കഴിഞ്ഞ ദിവസം മണിപ്പാൽ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം. മൂന്നാം വർഷ ബിരുദവിദ്യാർഥിയും ബിഹാർ സ്വദേശിയുമായ സത്യം സുമൻ (20) ആണ് മരിച്ചത്.

വാർഷിക പരീക്ഷ എഴുതുന്നതിനിടെ സുമൻ മൊബൈൽഫോൺ ഉപയോഗിച്ചത് ശ്രദ്ധയിൽ പെട്ട അധ്യാപകൻ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷാഹാളിൽനിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് സുമൻ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടുകയായിരുന്നു.


Read Previous

കാര്‍ഡിന് 200രൂപയും, തപാല്‍ചിലവ് 45ഉം വാങ്ങുന്നുണ്ടെങ്കിലും, ആര്‍.സി.യും ലൈസന്‍സും കിട്ടാന്‍ ഇനി ആര്‍.ടി.ഓഫീസ് കയറിയിറങ്ങണം

Read Next

“അമ്മമ്മയും അമ്മയും പോയി, ഞാനും പോകുന്നു”, 7500രൂപ മകന് ഗൂഗിൾപേ ചെയ്ത് സൂര്യപ്രകാശും ആത്മഹത്യ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »