Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസികളെ ഞെട്ടിച്ച് അമേരിക്കയില്‍ വീണ്ടും കൊലപാതകം; മലയാളിയായ 61 കാരനെ മകന്‍ കുത്തിക്കൊന്നു


ന്യൂജേഴ്‌സി: പ്രവാസി മലയാളികളെ ഞെട്ടിച്ച് അമേരിക്കയില്‍ നിന്ന് വീണ്ടും കൊലപാതക വാര്‍ത്ത. അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയില്‍. മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെയാണ് മകന്‍ കുത്തിക്കൊന്നത്. സംഭവത്തില്‍ 32കാരനായ മെല്‍വിന്‍ പിടിയിലായി.

ന്യൂജേഴ്‌സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെല്‍വിന്‍ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മാനുവലിന്റെ മൃതദേഹം ബേസ്‌മെന്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതകക്കുറ്റം ഏറ്റെടുത്ത മെല്‍വിന്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി.

ബെര്‍ഗന്‍ കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. മെല്‍വിന്‍ തോമസ് അവിവാഹിതനും തൊഴില്‍രഹിതനും ആയിരുന്നെ ന്നാണ് വിവരം. ബെര്‍ഗന്‍ കൗണ്ടി ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്.

കോട്ടയം കല്ലറ സ്വദേശിയായ മാനുവല്‍ തോമസിന്റെ ഭാര്യ ലിസി 2021 മാര്‍ച്ചില്‍ അന്തരിച്ചിരുന്നു. ദമ്പതികള്‍ക്ക് മൂന്നു മക്കളാണുള്ളത്. കഴിഞ്ഞദിവസം അമേരി ക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികള്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ ദുരൂഹത പൂര്‍ണമായും ഇനിയും നീങ്ങിയിട്ടില്ല.

ഭാര്യ ആലിസ് പ്രിയങ്കയെ (40) വെടിവെച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആനന്ദ് സുജിത് ഹെന്റി(42) ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് പുതിയ കൊലപാതക വാര്‍ത്ത വരുന്നത്.


Read Previous

തിരുവനന്തപുരം സ്വദേശി സംഗമം  (ടി.എസ്.എസ്) പ്രതിനിധികൾ ശശി തരൂരിന് മെമ്മോറാണ്ടം സമർപ്പിച്ചു

Read Next

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: ആശ്വാസം നല്‍കിയെന്ന് കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »