തിരുവനന്തപുരം സ്വദേശി സംഗമം  (ടി.എസ്.എസ്) പ്രതിനിധികൾ ശശി തരൂരിന് മെമ്മോറാണ്ടം സമർപ്പിച്ചു


ജിദ്ദ: ഹ്രസ്വ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ തിരുവനന്തപുരം ലോകസഭാഗം ഡോ. ശശി തരൂരിന് തിരുവനന്തപുരം സ്വദേശി സംഗമം പ്രസിഡന്റ് തരുൺ രത്‌നാകരന്റെ നേതൃത്വത്തിൽ മെമ്മോറാണ്ടം സമർപ്പിച്ചു. 

ജിദ്ദയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്ക് പരിഹരമായി നേരിട്ട് വിമാന സർവീസ് ആരംഭിക്കുക, നീറ്റ്, സി.എ.ടി പോലുള്ള പ്രൊഫഷണൽ കോഴ്‌സുകളുടെ പ്രവേശന പരീക്ഷാ കേന്ദ്രം ആരംഭിക്കുക, സൗദിയുടെ പുതിയ വിസ ചട്ടങ്ങൾ പ്രകാരമുള്ള ബയോമെട്രിക് രജിസ്‌ട്രേഷനായി നിലവിൽ തിരുവനന്തപുരം നിവാസികൾ ആശ്രയിക്കുന്നത് കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളെയാണ്. ഇതിന് പരിഹാരമായി തിരുവനന്തപുരം വി.എഫ്.എസ് കേന്ദ്രത്തിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ ആരംഭി ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ടി.എസ്.എസ് പ്രതി നിധികൾ മെമ്മോറാണ്ടം സമർപ്പിച്ചത്.

ശശിതരൂർ എം.പിയെ മൗഷ്മി ശരീഫ് ബൊക്കെ നൽകി സ്വീകരിച്ചു. ടി.എസ്.എസ്. ജനറൽ സെക്രട്ടറി ജാഫർ ശരീഫ് മൊമന്റൊ നൽകി ആദരിച്ചു. ട്രഷറർ ഷാഹിൻ ഷാജഹാൻ, എക്‌സിക്യൂട്ടീവ് അംഗങ്ങങ്ങളായ ഷജീർ കണിയാപുരം, ഷംനാദ് കണിയാപുരം, അജി ഡി. പിള്ള, മുഹമ്മദ് ബിജു, കൃഷ്ണ മൂർത്തി, മൗശ്മി ഷരീഫ്, ഫിർദൗസ് ഷെയ്ഖ് എന്നിവർ സംഘത്തോടൊപ്പം ചേർന്നു.


Read Previous

മകളുടെ അടുത്തേക്ക് സന്ദര്‍ശന വിസയില്‍ എത്തിയ കണ്ണൂര്‍ പെരിമ്പ സ്വദേശിനി റിയാദില്‍ നിര്യാതയായി.

Read Next

പ്രവാസികളെ ഞെട്ടിച്ച് അമേരിക്കയില്‍ വീണ്ടും കൊലപാതകം; മലയാളിയായ 61 കാരനെ മകന്‍ കുത്തിക്കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular