Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

 കുട്ടി, നാടോടി ദമ്പതികളുടേതുതന്നെയോ? ; ഡിഎൻഎ സാംപിൾ പരിശോധനയ്ക്കയച്ചു


തിരുവനന്തപുരം: ബിഹാർ സ്വദേശികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി കുട്ടിയുടെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി പൊലീസ് ഫൊറന്‍സിക് ലാബിലേയ്ക്ക് അയച്ചു. രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടോ എന്നറിയാൻ രക്ത സാംപിളും ശേഖരിച്ചു. കുട്ടി ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടേതാണോ എന്നു തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന. ഞായറാഴ്ച രാത്രിയോടെ ചാക്കയിലെ റോഡരികിൽനിന്നും കാണാതായ കുട്ടിയെ 19 മണിക്കൂറിനുശേഷം 500 മീറ്റർ അകലെയുള്ള കുറ്റികാട്ടിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് എസ്എടി ആശുപത്രിയിൽ ഇന്നലെ ബന്ധുക്കൾ ബഹളമുണ്ടാക്കി. പൊലീസ് ഇടപെട്ട് ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റി. കുട്ടിയുടെ അമ്മയേയും മൂന്നു സഹോദരങ്ങളെയും കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. പിന്നാലെയാണ് ബന്ധുക്കൾ എസ്എടി ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത്.

കുട്ടികളെ വിട്ടുകിട്ടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുട്ടികളെ കിട്ടിയാൽ നാട്ടിലേക്ക് പോകുമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, അന്വേഷണം പൂർത്തിയാക്കാതെ നാട്ടിലേക്കു പോകാനാകില്ലെന്നാണ് പൊലീസ് നിലപാട്. കുട്ടിയെ എങ്ങനെ കാണാതായി എന്നതിനെ സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കുട്ടി നടന്നു പോയതോ, ആരെങ്കിലും തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ ആകാമെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരീകരിക്കുന്ന തെളിവുകളില്ല. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.


Read Previous

കോഴിക്കോട് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Read Next

കെജ്രിവാളും കോണ്‍ഗ്രസിന് കൈകൊടുത്തു, ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം; സീറ്റിലും ഒത്തുതീര്‍പ്പ്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »