കെജ്രിവാളും കോണ്‍ഗ്രസിന് കൈകൊടുത്തു, ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം; സീറ്റിലും ഒത്തുതീര്‍പ്പ്?


ന്യൂഡല്‍ഹി: യുപിയില്‍ പ്രതിപക്ഷ സഖ്യം നിലവില്‍ വന്നതിന് പിന്നാലെ കോണ്‍ഗ്ര സിന് കൈകൊടുത്ത് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലാണ് ഇരുപാര്‍ട്ടികളും തമ്മലുള്ള സഖ്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ ഏഴ് സീറ്റുകളാണ് ഉള്ളത്.

സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും ധാരണയിലെത്തിയതെന്ന് ഇരുപാര്‍ട്ടികളുമായി അടുത്ത വൃദ്ധങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു. സമാജ് വാദി പാര്‍ട്ടിയുമായി യുപിയില്‍ കഴിഞ്ഞ ദിവസം സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് യുപിയില്‍ പതിനേഴ് സീറ്റിലാണ് മത്സരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഇത്.

അതേസമയം ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം വന്നത് കോണ്‍ഗ്രസിനും നേട്ടമാണ്. പഞ്ചാബില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിനെതിരെ നിലപാടെടുത്തിരുന്നു. അതുകൊണ്ട് പഞ്ചാബിലും ചണ്ഡീഗഡിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലും ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

നേരത്തെ ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ഒരുമിച്ചായിരുന്നു മത്സരിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും സുപ്രീം കോടതിയെ സമീപിച്ച കേസില്‍ അനുകൂല വിധിയുമുണ്ടായിരുന്നു. മേയര്‍ സ്ഥാനം എഎപി വിജയിച്ചതായും സുപ്രീം കോടതി പറഞ്ഞിരുന്നു. അതേസമയം എഎപി-കോണ്‍ഗ്രസ് ഡല്‍ഹി സഖ്യത്തിന്റെ കാര്യം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.


Read Previous

 കുട്ടി, നാടോടി ദമ്പതികളുടേതുതന്നെയോ? ; ഡിഎൻഎ സാംപിൾ പരിശോധനയ്ക്കയച്ചു

Read Next

തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം, എസ്‌ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »