ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തുപുരം: കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാകുന്നുവെന്നും എസ്.എഫ്.ഐ. എന്ന വിദ്യാര്‍ഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയെന്നും കെ.സി. വേണുഗോപാല്‍ എംപി. അഴിമതികളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണെന്നും കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളേജില്‍വിടാന്‍ ഭയപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍. അങ്ങേയറ്റം ഹൃയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാര്‍ഥിന്റെ അമ്മയേയും അച്ഛനേയും കാണാന്‍ കഴിയുന്നതെന്നും സിദ്ധാര്‍ഥിന്റേത് ആത്മഹത്യയായി കാണാന്‍ കഴിയില്ല, അത് കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണ് സിദ്ധാര്‍ഥിന്റെ കൊലപാതകം. ഉത്തരേന്ത്യയിലും മറ്റും കണ്ടുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കണ്ട് അത് ഒരിക്കലും ഇന്ത്യയില്‍ നടക്കില്ലെന്ന് വിചാരിച്ചിരുന്ന കേരളീയരുടെ ചിന്തകള്‍ക്ക് മേലേറ്റ അടിയാണ് ഈ സംഭവം.
കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാകുന്നുവെന്നും സംഘടനയില്‍ ചേരാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ഥികളോട് പ്രതികാരമനോഭാവത്തിലാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പെരുമാറുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇതൊന്നും തടയാന്‍ കഴിയാത്ത അധ്യാപക സമൂഹവും ഇവിടെ പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ക്രിമിനലുകളാക്കി വളര്‍ത്തുന്നത് മുഖ്യമന്ത്രിയാണെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
‘എസ്.എഫ്.ഐ. എന്ന വിദ്യാര്‍ഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. തന്റെ അഴിമതിയും രാഷ്ട്രീയ ജീര്‍ണതയും സര്‍ക്കാരിന്റെ ചീത്തപ്പേര് മറച്ചുപിടിക്കാനായി പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് മുഖ്യമന്ത്രി എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്,’ – വേണുഗോപാല്‍ ആരോപിച്ചു.
അക്രമികള്‍ക്കും ക്രിമിനലുകള്‍ക്കും ജീവന്രക്ഷകരുടെ പരിവേഷം നല്കി മാലയിട്ട് സ്വീകരിച്ച് അത്തരക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ വേണ്ടി നിര്‍ദ്ദേശം നല്കുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സിദ്ധാര്‍ഥിന്റെ കൊലപാതകം അടക്കുള്ള സംഭവങ്ങളില്‍ പ്രതിപ്പട്ടികയിലാണെന്നും വേണുഗോപാല്‍ ആരോപിച്ചു.
‘1998-ല്‍ നിയമം മൂലം നിരോധിച്ചതാണ് റാഗിങ്. ആ സമയം ഞാന്‍ കേരള നിയമസഭയിലെ അംഗമായിരുന്നു. ഞാന്‍ കൂടി ഉള്‍പ്പെട്ട സബ്ജക്ട് കമ്മിറ്റിയാണ് ആ തീരുമാനം കൈക്കൊണ്ടത്. പിന്നീടി റാഗിങുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമവും വന്നു. ഇവിടെ റാഗിങ് മാത്രമല്ല, ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവുമാണ് സംഭവിച്ചിരിക്കുന്നത്,’ – വേണുഗോപാല്‍ പറഞ്ഞു.
