ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ആസന്നമായ ലോക്സഭാ തുരഞ്ഞെടുപ്പ് പ്രചരണത്തിന് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി തുടക്കമിട്ടു . മലപ്പുറം ഡി സി സി പ്രസിഡണ്ട് വി എസ് ജോയ്, ജനറൽ സെക്രട്ടറി ഹാരിസ് ബാബു എന്നിവരെ അതിഥികളായി എത്തിച്ചാണ് പ്രഥമ പ്രചാരണത്തിന് റിയാദിൽ കൊടിയേറ്റ് നടത്തിയത്

“ജോയ് രാത്” എന്ന തലവാചകത്തിൽ സംഘടിപ്പിച്ച പരിപാടി മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ വിശദീകരണ പ്രസംഗങ്ങൾക്ക് വേദിയായി. ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന വ്യത്യസ്ത മേഖലകളിലെ പ്രതിസന്ധികളെ കുറിച്ചും തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വിജയിക്കേണ്ടതിന്റെ ആവശ്യകതയെയും വി എസ് ജോയ് സദസ്സിനെ ബോധ്യപ്പെടുത്തി.
മതേതര ഇന്ത്യ,ജനാധിപത്യ ഇന്ത്യ എന്നൊക്കെ അഭിമാനത്തോടെ പറഞ്ഞ നാം ഇന്ത്യ ക്കാർക്ക് ഇന്നതിന് കഴിയാത്ത അവസഥ സംജാതമായിരിക്കുന്നുവെന്നും. ഇനിയും ഇത് തുടർന്നാൽ ഏകാധിപത്യ ഭരണത്തിലെ അടിമകളാകും ഇന്ത്യക്കാരായ നമ്മളെന്നും ഡി സി സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ ഓർമ്മപ്പെടുത്തി.
ഐക്യ ജനാധിപത്യ മുന്നണിയുടെ 20 സ്ഥാനാർത്ഥികളെയും ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് അയക്കാൻ പ്രവാസ ലോകത്ത് നിന്ന് സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുമെന്ന് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.
മലബാറിന്റെ തനത് കലാരൂപങ്ങളിലൊന്നായ കൊട്ടിപ്പാട്ടിന്റെ അകമ്പടിയോടെ യാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത്. റിയാദിലെ കലാകാരന്മാരുടെ പരിപാടികളും ജോയ് രാത്തിന് മാറ്റ് കൂട്ടി. ജില്ലയിൽ നിന്ന് സെൻട്രൽ കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സക്കീർ ദാനത്, അമീർ പട്ടണത്ത് , സലീം വാഴക്കാട് , ബഷീർ കോട്ടക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഒഐസിസി മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷനായ ചടങ്ങിന് ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതം പറഞ്ഞു. , സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉത്ഘാടനം ചെയ്‌തു. കെ എം സിസി ജില്ലാ ചെയർമാൻ ഷാഫി ചിറ്റത്തുപാറ, വർക്കിങ് പ്രസിഡണ്ട് വഹീദ് വാഴക്കാട്, റസാഖ് പൂക്കോട്ടുംപാടം,സലിം കളക്കര, നൗഫൽ പാലക്കാടൻ, ഷാജി കുന്നിക്കോട്, ഷാജി സോണ, നവാസ് വെള്ളിമാട്കുന്ന് ,ഫൈസൽ ബാഹസ്സൻ ,സുഗതൻ നൂറനാട്,രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, മജീദ് കണ്ണൂർ എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു.
അബൂബക്കർ മഞ്ചേരി , ഉണ്ണി വാഴയൂർ , ഷമീർ മാളിയേക്കൽ , മുത്തു പാണ്ടിക്കാട് , അൻസാർ വാഴക്കാട് , ഭാസ്കരൻ , സൈനുദ്ധീൻ , ബനൂജ് , ബഷീർ വണ്ടൂർ , പ്രഭാകരൻ , റഫീഖ് കൊടിഞ്ഞി , ശിഹാബ് അരിപ്പൻ , ഷൌക്കത്ത് ഷിഫാ , ഷറഫു ചിറ്റാൻ എന്നിവർ പരിപാടിക് നേതൃത്വം നൽകി. ജില്ല ട്രഷറർ സാദിഖ് വടപുറം പരിപാടിക്ക് നന്ദി പറഞ്ഞു.
