Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഡീന് വീഴ്ച സംഭവിച്ചു’; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം


തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണിയാണ് നിര്‍ദേശം നല്‍കിയത്. ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. വാര്‍ഡന്‍ എന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകണമായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

ഡീന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ജീവനക്കാരുടെ കുറവിനെപ്പറ്റി ഡീന്‍ പറയേണ്ട കാര്യമില്ല. ഡീന്‍ ഡീനിന്റെ ചുമതല നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതുണ്ടായില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനത്തിന്റെ പശ്ചാത്ത ലത്തില്‍ ഹോസ്റ്റലില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു. പൂക്കോട് സര്‍വകലാശാല ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ അര്‍ധ നഗ്നനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു.

അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചു. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രഹാന്റെ ഫോണില്‍ ഡാനിഷ് ആണ് സിദ്ധാര്‍ ത്ഥനെ തിരികെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തുന്നത്. ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


Read Previous

ഡീനിന്റെ പണി സെക്യൂരിറ്റി സര്‍വീസല്ല; സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു: ഡീന്‍ എംകെ നാരായണന്‍

Read Next

ഒരു കലാകാരന്‍ എപ്പോഴും കാണികളുടെ അടിമ’ ‘കഥകളി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ ഒളിച്ചോടി, അന്ന് രക്ഷയായത് ഒരു മുസ്ലീം ആണ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »