Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  ( AI )  അനന്തസാധ്യതകളെ ചർച്ച ചെയ്ത് ആര്‍ എസ് സി ടെക്സ്‌ലെന്‍സ് മീറ്റ്


റിയാദ്: രിസാല സ്റ്റഡി സർക്കിൾ മുപ്പതാം വാർഷികാഘോഷമായ Thriving Thirty യുടെ ഭാഗമായി സൗദി ഈസ്റ്റ്‌ നാഷനൽ കമ്മിറ്റി TEXCELLENCE സംഘടിപ്പിച്ചു. നാഷനൽ പരിധിയിലെ വിവിധ സോണുകളിൽ നിന്നുള്ള IT പ്രൊഫഷണലുകൾ ഒത്തുകൂടിയ സംഗമത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI), മെഷീൻ ലേണിംഗ് (ML), നാവിഗേറ്റിംഗ് ദി ക്ലൗഡ്, ചാറ്റ് ജിപിറ്റി, സബ് മറൈൻ കേബിൾ നെറ്റ്‌വർക്ക് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പഠന വിധേയമാക്കി. നാഷനൽ ഹൗസിങ് കമ്പനി സിസ്റ്റം ആർക്കിടെക്ട്  അബ്ദുൾ ലത്തീഫ് , നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ക്ലൗഡ് എഞ്ചിനീയർ അഹ്‌മദ്‌ അജ് വാദ് , പ്രമുഖ IT സ്പെഷ്യലിസ്റ്റ് ഡോ. നവാസ് അൽ ഹസനി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.

STC നെറ്റ്‌വർക്ക് എഞ്ചിനീയർ അബ്ദുൾ റഔഫ് മംഗലാപുരം, സലാം മൊബൈൽ ക്ലൗഡ് ആർക്കിടെക്റ്റ് ഹബീബുള്ള തേക്കർ എന്നിവർ ഐഡിയ ഷോക്കേസിൽ ഇടപെട്ട് സംസാരിച്ചു. IT മേഖലയിലെ പുത്തൻ ട്രെന്ഡുകളെക്കുറിച്ചും അതിലെ ചതിക്കുഴിക ളെക്കുറിച്ചും സ്വയം അപ്ഡേറ്റ് ആകുന്നതിനൊപ്പം സമൂഹത്തെക്കൂടി ബോധവാന്മാ രാക്കേണ്ടത്തിന്റെ ആവശ്യകത സംഗമം ഊന്നിപറഞ്ഞു.

തുടർന്നും ഇത്തരം പുത്തൻ അറിവുകൾ പരസ്പരം പങ്കുവെക്കുന്നതിനും പഠനം നടത്തുന്നതിനുമായി 9 അംഗ Tech X ടീം രൂപീകരിച്ചു. RSC ഗ്ലോബൽ വിസ്‌ഡം സെക്രട്ടറി കബീർ ചേളാരി ഉദ്‌ഘാടനം ചെയ്ത സംഗമത്തിന് ഗ്ലോബൽ കലാലയം സെക്രട്ടറി സലീം പട്ടുവം, ഓർഗനൈസിംഗ് സെക്രട്ടറി ഉമറലി കോട്ടക്കൽ, നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി, ജനറൽ സെക്രട്ടറി റഊഫ് പാലേരി, നാഷനൽ സെക്രട്ടറിമാരായ നൂറുദ്ധീൻ കുറ്റ്യാടി, ഹാഫിസ് ഫാറൂഖ് സഖാഫി, നൗഷാദ് മാസ്റ്റർ, അമീൻ ഓച്ചിറ എന്നിവർ നേതൃത്വം നൽകി.


Read Previous

ഹൃദയാഘാതം ; കായംകുളം സ്വദേശി മണ്ണിൽ ജ്വല്ലറി കുടുംബാംഗം മുഹമ്മദ് നസീം ദമാമില്‍ മരണപെട്ടു.

Read Next

പി.സിയും കാവിയും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. എന്നാല്‍ റാഡിക്കലായി ഒരു മാറ്റവും സംഭവിച്ചില്ല; പി.സി ജോര്‍ജ് കൊതിച്ചത് അനില്‍ ആന്റണിക്ക് വിധിച്ചു; നിരാശ പൊട്ടിത്തെറിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »