ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്; ഇന്ന് നിരാഹാര സമരം


തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ഇന്ന് മുതല്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നില്‍ ജീവനക്കാര്‍ നിരാഹാര സമരം നടത്തും. ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറിക്ക് മുന്നിലും ജില്ലാ ട്രഷറിക്ക് സമീപമുള്ള സെക്രട്ടേറിയറ്റ് ഗേറ്റിലും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെ ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. കുറച്ചുപേര്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. എല്ലാവര്‍ക്കും ഫെബ്രുവരി യിലെ ശമ്പളം ഉടന്‍ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ ഫിനാന്‍സ് സെക്രട്ടേറിയറ്റ്, ലോ സെക്രട്ടേറിയറ്റ്, ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ യുഡിഎഫ് അനുകൂല സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുക. ആക്ഷന്‍ കൗണ്‍സിലിനെ പിന്തുണച്ച് യുഡിഎഫ് അനുകൂല എന്‍ജിഒ സംഘടനകളും സമരത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്രട്ടേ റിയറ്റിന് മുന്നിലായിരിക്കും ഇവരുടേയും സമരം എന്നാണ് അറിയുന്നത്.


Read Previous

സിദ്ധാർത്ഥിന്‍റെ മരണം: ഹോസ്റ്റലില്‍ തെളിവെടുപ്പ്, മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ കണ്ടെത്തി

Read Next

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി രാജിക്കൊരുങ്ങുന്നു; രാഷ്ട്രീയത്തിലേക്കെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »