സിദ്ധാർത്ഥിന്‍റെ മരണം: ഹോസ്റ്റലില്‍ തെളിവെടുപ്പ്, മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ കണ്ടെത്തി


വയനാട്: വിദ്യാര്‍ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ പൂക്കോട് വെറ്റിനറി സര്‍വ കലാശാലാ ഹോസ്റ്റലില്‍ മുഖ്യപ്രതിയുമായി തെളിവെടുപ്പ്. ഒന്നാംപ്രതി സിന്‍ജോ ജോണ്‍സണുമായി ഹോസ്റ്റലിലെ 21ആം നമ്പര്‍ മുറിയിലും നടുമുറ്റത്തും പൊലീസ് തെളിവെടുപ്പ് നടന്നു.

കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലില്‍ എത്തിയത്. മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ സിന്‍ജോയുടെ സാന്നിധ്യത്തില്‍ കണ്ടെത്തി. പൂക്കോട് വെറ്ററിനറി മെന്‍സ് ഹോസ്റ്റലില്‍ നടന്ന ആള്‍ക്കൂട്ട വിചാരണയില്‍ സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചതായാണു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

സിദ്ധാര്‍ഥനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനാണ് എറണാകു ളത്തുനിന്നും വിളിച്ചു വരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ പൊലീസ് കേസാകുമെന്നു ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്.

തുടര്‍ന്ന് ക്യാംപസിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി ബെല്‍റ്റ്, കേബിള്‍ എന്നിവ ഉപയോഗിച്ചു മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തു. മര്‍ദന സമയത്ത് അടിവസ്ത്രം മാത്രമാണു ധരിപ്പിച്ചത്. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദനം തുടര്‍ന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


Read Previous

കരഞ്ഞപ്പോള്‍ വായ് പൊത്തി, ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചു, അറസ്റ്റിലായത് പോക്‌സോ കേസ് പ്രതി

Read Next

ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്; ഇന്ന് നിരാഹാര സമരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular