മലയാളിയുടെ മരണം; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം


ജറുസലേം: ഇസ്രായേല്‍ – ലെബനന്‍ അതിര്‍ത്തിക്ക് സമീപം ഹിസ്ബുള്ള നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവു മായി കേന്ദ്ര സര്‍ക്കാര്‍. ഇസ്രയേലിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം എന്ന് ഇന്ത്യക്കാരോട് കേന്ദ്രം നിര്‍ദേശിച്ചു.

എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായേലി അധികാരികളുമായി എംബസി ബന്ധപ്പെടുന്നുണ്ട് എന്ന് ഇസ്രായേലിലെ ഇന്ത്യന്‍ എംബസി പറഞ്ഞു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുന്നത്. ഇന്നലെ വടക്കന്‍ ഇസ്രയേലിലെ മാര്‍ഗലിയറ്റില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശിയായ നിബിന്‍ മാക്സ്വെല്‍ ആണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഇന്ത്യയിലെ ഇസ്രായേല്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഇടുക്കി സ്വദേശികളായ പോള്‍ മെല്‍ വിന്‍, ബുഷ് ജോസഫ് ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ മൂവരും തോട്ടം കൃഷി ചെയ്യുകയായിരുന്നുവെന്ന് എംബസി പ്രസ്താവന യില്‍ അറിയിച്ചു. ‘ഞങ്ങളുടെ ഏറ്റവും മികച്ച മെഡിക്കല്‍ സ്റ്റാഫിന്റെ ചികിത്സയിലാണ് പരിക്കേറ്റവര്‍.

തീവ്രവാദം മൂലം പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന എല്ലാ പൗര ന്മാരെയും ഇസ്രായേല്‍ ഒരുപോലെ പരിഗണിക്കുന്നു. കുടുംബങ്ങള്‍ എല്ലാ പിന്തുണ യുമുണ്ടാകും,’ എംബസി പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുടെ സഹോദരനുമായി സംസാരിച്ചതായി ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍ പറഞ്ഞു. ”അദ്ദേഹത്തിനും കുടുംബത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

എന്തിനും ഏതിനും ഇസ്രായേല്‍ അവരുടെ പക്ഷത്തുണ്ടാകുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു,” നൗര്‍ ഗിലോണ്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അതേസമയം ലെബനനില്‍ നിന്നാണ് ടാങ്ക് വേധ മിസൈല്‍ തൊടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയത് മുതല്‍ ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയുടെ ഷിയാ വിഭാഗം വടക്കന്‍ ഇസ്രായേലില്‍ റോക്കറ്റ് ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തുന്നുണ്ട്.

ഈ ആക്രമണത്തിലാണ് നിബിന്‍ മാക്സ്വെല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ച് മാസ മായി ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുകയാണ്. അതിനിടെ സഹായ സാധനങ്ങള്‍ നിറച്ച ട്രക്കിനായി കാത്തിരുന്ന ആളുകള്‍ക്ക് നേരെ അടുത്തിടെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ 104 പലസ്തീനികള്‍ കൊല്ലപ്പെടുകയും 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു


Read Previous

കർഷകർ വീണ്ടും ഡൽഹിയിലേക്ക്; അതിർത്തികളിൽ പോലീസ് കാവൽ

Read Next

വിവാദ ജ്യോതിഷി സന്തോഷ് മാധവന്‍ അന്തരിച്ചു, മേല്‍ശാന്തിയായിരിക്കെ പെട്ടെന്ന് അപ്രത്യക്ഷന്‍, ‘ദൈവ വിളി’; ആള്‍ദൈവം അമൃതചൈതന്യയായി രംഗപ്രവേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »