Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘കേളി ദിനം’ ‘റിയാദ് ജീനിയസ് 2024’ ഗ്രാൻഡ്മാസ്റ്റർ ജിഎസ് പ്രദീപ് ഷോ വിത്ത് മ്യൂസിക്കൽ നൈറ്റ് ഏപ്രിൽ 19 ന്, പോസ്റ്റർ പ്രകാശനം ചെയ്തു.


റിയാദ് ജീനിയസ് 2024’പോസ്റ്റർ പ്രകാശനം ചെയ്തു

കേളി കലാസാംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘കേളി ദിനം’ ‘റിയാദ് ജീനിയസ് 2024’ (ഗ്രാൻഡ്മാസ്റ്റർ ഷോ വിത്ത് മ്യൂസിക്കൽ നൈറ്റ് എന്ന പേരിൽ ഏപ്രിൽ 19 ന് റിയാദിലെ പ്രവാസികൾക്കായി മെഗാ ഷോ സംഘടിപ്പിക്കു മെന്നും റിവേഴ്‌സ് ക്വിസ് മാസ്റ്ററായി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ പ്രവേശിച്ച ഒരേയൊരു ഗ്രാൻമാസ്റ്റർ ‘ജിഎസ് പ്രദീപാണ്’ ഷോ നയിക്കുന്നത്. ഒപ്പം ആൽബം ഗാനങ്ങളിലും മാപ്പിളപ്പാട്ടുകളിലും മറ്റ് ഗാനങ്ങളിലും പാടി ശബ്ദം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച ചലച്ചിത്ര പിന്നണി ഗായകനും നിർമ്മാതാ വുമായ അൻവർ സാദത്ത്, പിന്നണി ഗായികയും വയലിനിസ്റ്റും ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും, റിയാദിലെ അറിയപെടുന്ന ഡാൻസ് സ്കൂളുകളിലെ കലാകാരന്മാരുടെ കലാ പ്രകടങ്ങളും, കൂടാതെ കേളി കുടുംബവേദി പ്രവർത്തകർ പൊതുസമൂഹത്തെയും അണിനിരത്തി നടത്തുന്ന മെഗാതിരുവാതിരയും പരിപാടിയുടെ ഭാഗമായി അരങ്ങേറുംമെന്ന് കേളി ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചിത്രം: കേളി കലാസാംസ്കാരിക വേദി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

2024 ഏപ്രിൽ 19 ന് റിയാദിലെ മലാസ് ലുലു റൂഫ് അരീനയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് പരിപാടിക്കായി സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള എൻറ്റർറ്റേൻമൻറ്റ് അതോറിറ്റിയുടെ അനുമതി പത്രത്തോടെ. തികച്ചും സൗജന്യമായാണ് പ്രവേശനം ഒരുക്കിയിട്ടുള്ളത്.

കേളി ദിനം ഈ വർഷം രണ്ട് ദിവസങ്ങളിലായാണ് കേളി ആഘോഷിക്കുന്നത്. ആദ്യ ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികൾ കോർത്തിണക്കി ഫെബ്രുവരി രണ്ടിന് ഷിഫയിൽ അരങ്ങേറി. .
രണ്ടാം ഭാഗം പൊതുജനങ്ങൾക്കായി നാട്ടിൽ നിന്നുള്ള കലാകാരന്മാരെ അണിനിരത്തി ഏപ്രില്‍ 19ന് നടക്കും

റിയാദ് ജീനിയസ് 2024’പോസ്റ്റർ പ്രകാശനം

സൗജന്യ പാസ് നൽകി പതിനായിരക്കണക്കിന് പ്രവാസികൾക്കായി നടത്തിയ ‘മെഗാഷോ വിത്ത് റിമിടോമി’ 2023ൽ വൻ വിജയമാക്കാൻ കേളിക്ക് കഴിഞ്ഞതായും. 2024ൽ ഒരുക്കുന്ന വ്യത്യസ്തമായ മറ്റൊരു മെഗാ ഷോയാണ് ‘റിയാദ് ജീനിയസ് 2024’എന്നും വിനോദവും വിജ്ഞാനവും ഒന്നിച്ച് നൽകുന്ന ഈ പരിപാടി പ്രവാസി കൾക്ക് പ്രത്യേകിച്ചും വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമാകുമെന്നും സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞ 23 വർഷമായി റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കേളി’ പ്രവാസികളുടെ ഉന്നമനത്തിനായി എങ്ങിനെ വിനിയോഗിക്കാം എന്നതിന് മാതൃകയാകുന്ന പ്രവർത്തന ങ്ങളാണ് നാളിതുവരെയുള്ള ഓരോ പ്രവർത്തനങ്ങളിലും കേളി കാഴ്ചവെച്ചിട്ടുള്ളത്. തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ് 2001ൽ കേളി റിയാദിൽ പ്രവർത്തനം ആരംഭിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകികൊണ്ട് തുടങ്ങിയ പ്രവർത്തനം പിന്നീട് കലാ കായിക സാംസ്കാരിക മാധ്യമ നവമാധ്യമ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചുവെന്നും ഭാരവാഹികള്‍ അവകാശപെട്ടു.

2014 ൽ ആദ്യമായി തുറന്ന വേദിയിൽ സ്കൂൾ യുവജനോത്സവം നടത്തി കേളി ചരിത്രം കുറിച്ചു. ബത്തയുടെ ഹൃദയഭാഗത്ത് നടത്തിയ 8 വോളിബോൾ ഇന്റർ നാഷണൽ ടൂർണമെന്റുകൾ , 10 ഫുട്ബോൾ ടൂർണ്ണമെന്റുകൾ, 1000ത്തിൽ പരം ആളുകളെ അണിനിരത്തി മെഗാ രക്തദാന ക്യാമ്പ്, മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടൂർണമെന്റ്, ഒരേ സമയം അയ്യായിരത്തോളം പേർക്ക് ഓണസദ്യയും മുവ്വായിരത്തോളം പേർക്ക് ഇഫ്താർ വിരുന്നും, ഒരുലക്ഷം പേർക്ക് പൊതിച്ചോർ, നവമാധ്യമ രംഗത്ത് ഇടതടവില്ലാതെ തുടർച്ചയായി 9 വർഷം നീളുന്ന മുഖപ്രസംഗ വായന ഇതിനെല്ലാം പുറമേ എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങീ നിരവധി പ്രവര്‍ത്തനങ്ങള്‍ പിന്നിട്ട നാളുകളില്‍ റിയാദിന്റെ മണ്ണിൽ കുറിക്കാൻ കേളിക്കായിയെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിൽ രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ആക്ടിങ് ട്രഷറർ സുനിൽ സുകുമാരൻ, കൺവീനർ മധു ബാലുശ്ശേരി,ആക്ടിങ് ചെയർമാൻ റഫീഖ് പാലത്ത് എന്നിവര്‍ പങ്കെടുത്തു


Read Previous

കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

Read Next

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീട്ടില്‍ മരിച്ചനിലയില്‍, യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് 12 ദിവസം മുന്‍പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »