‘ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല’; പദ്മജയ്ക്ക് എട്ടിന്റെ പണി കൊടുത്ത് അഡ്മിന്‍, അഡ്മിനെ പോലും കൂടെ നിര്‍ത്താന്‍ കഴിയാത്തവര്‍ എന്ന് സോഷ്യല്‍ മീഡിയ.


കൊച്ചി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പദ്മജ വേണുഗോപാലിന് ‘എട്ടിന്റെ പണി’ കൊടുത്ത് ഫെയ്‌സ്ബുക്ക് അഡ്മിന്‍. പദ്മജ വേണുഗോപാലിനെ പരിഹസിച്ച് അവരുടെ സാമൂഹിക മാധ്യമ പേജില്‍ തന്നെ പോസ്റ്റ് വന്നു. ‘ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല. ബിജെപിയില്‍ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ്.

പദ്മജയുടെ നിര്‍ദേശപ്രകാരം പോസ്റ്റ് പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴില്‍ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിര്‍ത്താന്‍ പദ്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

ഇന്ന് വൈകിട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പദ്മജ പറഞ്ഞു.


Read Previous

പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു; ഇനി താമര

Read Next

പദ്മജയുടേത് വിശ്വാസവഞ്ചന, അർഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു’; കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »