Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാജൻ പാറക്കണ്ടി കേളി കുടുംബസഹായ ഫണ്ട് കൈമാറി 


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ മുസാമിയ ഏരിയ ദവാദ്മി യൂണിറ്റ്  അംഗമായിരുന്ന സാജൻ  പാറക്കണ്ടിയുടെ  കുടുംബ സഹായഫണ്ട്    കണ്ണൂര്‍  പാര്‍ലമെന്റ് എൽ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍ സാജന്റെ ഭാര്യ സുലജക്ക് കൈമാറി. 

സാജൻ പാറക്കണ്ടിയുടെ കുടുംബ സഹായ ഫണ്ട്  കണ്ണൂര്‍ പാര്‍ലമെന്റ് എൽ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍  സാജന്റെ ഭാര്യ സുലജക്ക് കൈമാറുന്നു. 

കണ്ണൂർ എടക്കാട് നടാലിൽ  ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷധികാരി സമിതി  അംഗം ബിപി രാജീവൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവി വാർത്താ അവതാരകനുമായ എംവി നികേഷ് കുമാർ,  പ്രവാസി സംഘം  ഏരിയ സെക്രട്ടറി പ്രഭാകരന്‍, കേളി മുന്‍ പ്രവര്‍ത്തകരായ  ഉണ്ണികൃഷ്ണന്‍, ജയരാജ്‌, സജീവന്‍ അഞ്ചരക്കണ്ടി,  എന്നിവര്‍  പങ്കെടുത്തു.  

30 വർഷത്തോളം റിയാദിലെ ദവാദ്മിയിൽ വർക് ഷോപ്പ് ഇൻചാർജ്  ആയി ജോലി  ചെയ്തുവരികയായിരുന്ന സാജനെ പക്ഷാഘാതത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ്‌  ഇബ്നു  അബ്ദുൽ  അസീസ്   ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും  അവിടെ  വച്ച് നവംബർ 25നു  മസ്‌തിഷ്‌ക  മരണം സംഭവിക്കുകയായിരുന്നു.  കേളി ബത്ഹ  ഏരിയ കമ്മറ്റി അംഗമായിരുന്ന മുരളി കണിയാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ  രഘുത്തമൻ നന്ദി പറഞ്ഞു. 


Read Previous

പൗരത്വ ഭേദഗതി നിയമം. സർക്കാർ നീക്കം അപലപനീയം. കെഎംസിസി

Read Next

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണക്രമത്തിന്റെ ചുമതല – ഷരീഫ് സാഗർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »