പൗരത്വ ഭേദഗതി നിയമം. സർക്കാർ നീക്കം അപലപനീയം. കെഎംസിസി


റിയാദ്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്ര സർക്കാർ നടപടി അപലപനീയമാണെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ബത്ഹ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

തെരെഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പായി തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കിയത് ദുരൂഹമാണ്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങളെയും നിയമ പോരാട്ടങ്ങളെയും വകവെക്കാതെയാണ് ബിജെപി സർക്കാർ നീക്കം. നിയമം വിവേചനപരവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ഇല്ലാതാക്കുന്ന ഇത്തരം നിയമങ്ങൾ ചെറുത്ത് തോൽപിക്കണം. മോഡിയും അമിത്ഷയും ചേർന്ന് രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ സഹായവും നൽകുവാൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫാറൂഖ്, ജലീൽ തിരൂർ, നാസർ മാങ്കാവ്, റഫീഖ് മഞ്ചേരി, അഡ്വ അനീർ ബാബു, പി സി മജീദ്, ഷാഫി മാസ്റ്റർ തുവ്വൂർ, പി സി അലി വയനാട്, നജീബ് നല്ലാംകണ്ടി, കബീർ വൈലത്തൂർ, ഷംസു പെരുമ്പട്ട, എന്നിവർ സംസാരിച്ചു.


Read Previous

വ്യാജ വാഗ്ദാനങ്ങളും കപട സ്നേഹവും! എൽപിജി നിരക്ക് 10 വർഷമായി 500 രൂപ കൂട്ടിയിരുന്നത് ഇപ്പോൾ 100 രൂപ കുറച്ചു അതും വോട്ടിനുവേണ്ടി പ്രധാനമന്ത്രിയ്ക്കെതിരെ സ്റ്റാലിൻ

Read Next

സാജൻ പാറക്കണ്ടി കേളി കുടുംബസഹായ ഫണ്ട് കൈമാറി 

Leave a Reply

Your email address will not be published. Required fields are marked *

Most Popular