Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുരളീധരൻ എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറി, തൃശൂർ കോർപറേഷനിൽ കൗൺസിലർമാർ യുഡിഎഫിലേക്ക്?; ഭരണം പിടിക്കുമെന്ന് നേതാക്കാള്‍, ചര്‍ച്ചകള്‍ സജീവം, അഭ്യൂഹങ്ങൾ തള്ളി മേയർ എം കെ വർഗീസ്


തൃശൂർ കോർപറേഷനിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന അവകാശവാദവു മായി കോൺഗ്രസ്. എൽ ഡി എഫിലെ ചില സ്വതന്ത്ര അംഗങ്ങൾ യുഡിഎഫിൽ ഉടൻ എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. കെ മുരളീധരൻ യു ഡി എഫ് സ്ഥാനാർത്ഥിയായി തൃശൂരിൽ എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറിയെന്നും നേതാക്കൾ പറയുന്നു.

മുരളീധരന്റെ വരവോടെ ചില കോൺഗ്രസ് കൗൺസിലർമാർ താത്പര്യം പ്രകടിപ്പി ച്ചിട്ടുണ്ട്. സി പി ഐയിൽ നിന്നടക്കം കൗൺസിലർമാർ യു ഡി എഫിലെത്തും. എല്‍ ഡി എഫിലെ സ്വതന്ത്രരായ മൂന്ന് കൗൺസിലർമാരുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം നേതാക്കൾ യു ഡി എഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ മേയർ എം കെ വർഗീസ് തള്ളി. കോൺഗ്രസിലേക്ക് മടങ്ങാൻ ഉദ്ദേശമില്ലെന്നും കെ മുരളീധരനു മായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അഞ്ച് വര്‍ഷവും എൽ ഡി എഫ് തന്നെയായിരിക്കും കോർപറേഷൻ ഭരിക്കുക. എൽ ഡി എഫ് ഭരണം തുടരും. സ്വതന്ത്ര കൗൺസിലർമാർ ആരും തന്നെ യു ഡി എഫ് പാളയത്തിലേക്ക് പോകില്ലെന്നും വർഗീസ് പറഞ്ഞു.

തന്നോട് മേയർ പദവി ഒഴിയാൻ എൽ ഡി എഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്നും വർഗീസ് പറഞ്ഞു. ഭരണമാറ്റം എന്നത് യു ഡി എഫിന്റെ ആഗ്രഹം മാത്രമാണെന്നും എം കെ വർഗീസ് കൂട്ടിച്ചേർത്തു. 2021 ൽ കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു യു ഡി എഫിന് കോർപറേഷൻ ഭരണം നഷ്ടമായത്. ആകെയുള്ള 54 ഡിവിഷനുകളില്‍ 24 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യു ഡി എഫ് 23 സീറ്റുകള്‍ നേടി. 7 സീറ്റുകൾ എൻ ഡി എയ്ക്കും ലഭിച്ചു. തുടർന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച എംകെ വർഗീസിന്റെ പിന്തുണയോടെ എൽ ഡി എഫ് ഭരണം പിടിക്കുകയായിരുന്നു.

നിലവിൽ 24 വീതം ആണ് യു ഡി എഫിനും എൽ ഡി എഫിനും അംഗങ്ങൾ. നേരത്തേ പുല്ലഴി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പോടെയാണ് യു ഡി എഫിന് ഒരു സീറ്റ് അധികമായി നേടാനായത്. അന്ന് മുതൽ തന്നെ എംകെ വർഗീസിനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.


Read Previous

ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല, ‘ആയമ്മ’ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്; പദ്മജയുടെ ബിജെപി പ്രവേശത്തില്‍ സുരേഷ് ഗോപി

Read Next

ബിജെപിക്ക് ഭരണഘടന അല്ല വലുത്, തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലേക്ക് ഇന്ത്യൻ ജനതയെ തമ്മിലടിപ്പിക്കാന്‍ കഴിയുന്ന ഏത് ഹീനമാർഗവും അവർ സ്വീകരിക്കും; സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗം മോദിയും കൂട്ടരും കേള്‍ക്കണം, ഇതേ നിലപാട് കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സ്വീകരിച്ചാൽ ഇന്ത്യക്കാരുടെ അവസ്ഥ എന്താകും ? ഇന്ത്യ എന്തു പറയും ??

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »