ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തീർത്തും തെറ്റായതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

തിരഞ്ഞെടുപ്പിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളിനെ ഈ രീതിയിൽ ലക്ഷ്യമിടുന്നത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. ഇത്തര ത്തിൽ രാഷ്ട്രീയത്തെ താഴ്ത്തുന്നത് ഒരു പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സർക്കാരിനോ ചേരുന്നതല്ല, അറസ്റ്റിന് പിന്നാലെ പ്രിയങ്കാ ഗാന്ധി പറഞ്ഞു.
“തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിങ്ങളുടെ വിമർശകരോട് പോരാടുക, അവരെ ധീരമായി നേരിടുക, തീർച്ചയായും അവരുടെ നയങ്ങളേയും പ്രവർത്തന ശൈലി യേയും എതിർക്കാം, ഇതാണ് ജനാധിപത്യം. എന്നാൽ ഈ രീതിയിൽ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാനായി രാജ്യത്തെ എല്ലാ സ്ഥാനങ്ങളുടെയും ശക്തി ഉപയോഗിച്ച് അവരെ സമ്മർദ്ദത്തിലാക്കി ദുർബലപ്പെടുത്തുന്നത് ജാനാധിപത്യത്തിന്റെ എല്ലാ തത്വങ്ങൾക്കും എതിരാണ്, പ്രിയങ്ക പറഞ്ഞു.
നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ പ്രതിപക്ഷത്തെ ബി ജെ പി ലക്ഷ്യമിടുന്നതും ആക്രമിക്കപ്പെടുന്നതുമായ വഴികൾ പ്രിയങ്ക പട്ടിക്ക പ്പെടുത്തി. ” രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും ഇ ഡി സി ബി ഐ, ഐ ടി എന്നിവയെക്കൊണ്ട് രാവും പകലും സമ്മർദ്ദത്തിലാണ. ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടച്ചു. മറ്റൊരു മുഖ്യമന്ത്രിയെ ജയിലിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഇത്തരം ലജ്ജാകരമായ രംഗം സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കാണുന്നത്,” അവർ കൂട്ടിച്ചേർത്തു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശനം നടത്തി. ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിര്‍ജ്ജീവമായ ജനാധിപത്യം ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
