Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശ്ശൂരിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിയ്ക്കൽ: രാഷ്ട്രീയവേട്ടയാടല്‍, യെച്ചൂരി


ന്യൂഡൽഹി: സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചതിനെ വിമർശിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പുസമയത്തെ നടപടി രാഷ്ട്രീയവേട്ടയാടലാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. എല്ലാ അക്കൗണ്ട് വിവരങ്ങളും ആദായനികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരുകാരണവും ബോധിപ്പിക്കാതെ അക്കൗണ്ട് മരവിപ്പിച്ചത് ദുരൂഹമാണ്. നടപടിയിലൂടെ പാർട്ടിയെ വേട്ടയാടുകയാണ്. സുപ്രീംകോടതി ഇത്തരം നീക്കങ്ങളിൽ സ്വമേധയാ ഇടപെടണം. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പി.ക്ക് മറുപടി നൽകുമെന്നും യെച്ചൂരി പറഞ്ഞു.

തിരഞ്ഞെടുപ്പുപ്രചാരണം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രവർത്തനം തടസ്സപ്പെടുത്തി രാഷ്ട്രീയപ്പാർട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. എന്തൊക്കെ നീക്കങ്ങളുണ്ടായാലും തൃശ്ശൂരിൽ ഇടതുപക്ഷത്തിന്റെ വിജയസാധ്യത കുറയില്ലെന്നും രാജ പറഞ്ഞു.

ബോണ്ടിലൂടെ വാങ്ങിയില്ല, സംഭാവന സ്വീകരിച്ചു – യെച്ചൂരി

തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ പാർട്ടി പണം വാങ്ങിയിട്ടില്ലെന്നും എന്നാൽ, കമ്പനികളിൽനിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ തെറ്റില്ല. വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ടെന്നും അതു സുതാര്യമാണെന്നും യെച്ചൂരി പറഞ്ഞു.


Read Previous

ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിൽപ്പെട്ടു; അച്ഛനും മകനും ദാരുണാന്ത്യം

Read Next

‘പ്രതികാര നടപടി ഭയക്കുന്നു, ഇത്രനാള്‍ പൊരുതി വിജയിച്ചില്ലേ!, ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്’: അനിത #There are six more years of service’: Anita

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »