Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ കോഴ ആരോപണം: കൂടുതല്‍ വെളിപ്പെടുത്തലുമായി പി.ജെ കുര്യന്‍


തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി ക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ച കോഴ ആരോപണത്തില്‍ വെളിപ്പെടുത്ത ലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. അനില്‍ ആന്റണിയില്‍ നിന്നും പണം തിരികെ വാങ്ങി തരാന്‍ ദല്ലാള്‍ നന്ദകുമാര്‍ സമീപിച്ചെന്നും തുടര്‍ന്ന് താന്‍ പ്രശ്നത്തില്‍ ഇടപെട്ടെന്നുമാണ് പി.ജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അനില്‍ ആന്റണി കുറച്ച് പൈസ തരാനുണ്ടെന്നും സഹായിക്കണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു. പണം ചോദിച്ചെങ്കിലും അനില്‍ തന്നില്ലെന്നും അതിനാല്‍ പൈസ തരാന്‍ പറയണമെന്നുമായിരുന്നു നന്ദകുമാറിന്റെ ആവശ്യം. പണം കൊടുക്കണമെന്ന് എ.കെ ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ താന്‍ പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല. രണ്ടില്‍ ഒരാളോടാണ് കാര്യങ്ങള്‍ പറഞ്ഞത്. സിബിഐയിലെ നിയമനം സംബന്ധിച്ച് ഒന്നും അറിയില്ല.

കൈക്കൂലിയെക്കുറിച്ചോ പണമിടപാട് സംബന്ധിച്ച മറ്റു കാര്യങ്ങളോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. എകെ ആന്റണിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും കുര്യന്‍ വ്യക്തമാക്കി. സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കൈയില്‍ നിന്ന് അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുറിന്റെ ആരോപണം. അനില്‍ ആന്റണി ഡല്‍ഹിയിലെ സൂപ്പര്‍ ദല്ലാളാണ്. ഡിഫന്‍സ് മിനിസ്റ്റര്‍ പദവി, യുപിഎ ഒന്നും രണ്ടും സര്‍ക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനില്‍ ആന്റണിയെന്നും നന്ദകുമാര്‍ ആരോപിച്ചു.

തനിക്ക് പണം തിരിച്ച് നല്‍കാന്‍ പി.ജെ കുര്യനും പിടി തോമസും ഇടപ്പെട്ടിട്ടുണ്ട്. പി.ജെ കുര്യന്‍ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരിച്ചു തന്നത്. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍ സിബിഐക്ക് താന്‍ പരാതി നല്‍കാനിരുന്നതായിരുന്നു. എന്നാല്‍ കുര്യന്‍ തന്നെ തടഞ്ഞെന്നും അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നല്‍കാതിരുന്നത് എന്നുമാണ് നന്ദകുമാറിന്റെ ആരോപണം.


Read Previous

ഇവിടെയൊരു തിരഞ്ഞെടുപ്പും നടക്കുന്നില്ല; ജനങ്ങളെ വോട്ടുചെയ്യാന്‍ ബി.ജെ.പി. അനുവദിയ്ക്കുന്നില്ല, മണിക് സര്‍ക്കാര്‍

Read Next

ഗാന്ധിമതി ബാലന്‍ അന്തരിച്ചു; വിട പറഞ്ഞത് ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് #Gandhimati Balan passed away

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »