Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുഞ്ഞേ മാപ്പ് !’; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു


കൊച്ചി: പനമ്പിള്ളി നഗറില്‍ ഫ്ലാറ്റിൽ നിന്നും അമ്മ താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സി ലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശവപ്പെട്ടിക്ക് മുകളില്‍ കളിപ്പാട്ടവും വെച്ചിരുന്നു. നവജാതശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്.

പുല്ലേപ്പടി ശ്മശാനത്തിന് സമീപം ഒരുക്കിയ കുഴിയിലാണ് കുഞ്ഞിനെ അടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം കൊച്ചി പനമ്പിള്ളി നഗറില്‍ ഉണ്ടായത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി നടുറോഡിലേക്ക് വലിച്ചെറിയുക യായിരുന്നു. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Read Previous

മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ

Read Next

കേരള എഞ്ചിനിയേഴ്സ് ഫോറം. (കെ ഇ എഫ്) ശാസ്ത്ര സങ്കേതിക കലാവേദി “തരംഗ്24” ഹിഷാം അബ്ദുൽ വഹാബ് മുഖ്യ അതിഥി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »