എസ് ശ്രീജിത്തിനെ മാറ്റി, എ അക്ബർ പുതിയ ​ഗതാ​ഗത കമ്മീഷണർ; പൊലീസിൽ അഴിച്ചു പണി


തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോ​ഗേഷ് ​ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ഗതാ​ഗത കമ്മീഷണർ സ്ഥാനത്തു നിന്നു എഡിജിപി എസ് ശ്രീജിത്തിനെ മാറ്റി. അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ അക്ബറാണ് പുതിയ ​ഗതാ​ഗത കമ്മീഷണർ.

ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്ക്കോ എംഡി. ഇതാദ്യമാണ് ബെവ്ക്കോ എംഡിയായി ഒരു വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥ വരുന്നത്. ഐജി സിഎച് നാ​ഗരാജുവാണ് പുതിയ ക്രൈം ബ്രാഞ്ച് ഐജി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജിതാ ബീ​ഗത്തെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ തൃശൂരിലേക്കും നിയമിച്ചു. രണ്ട് ചുമതലകളും വഹിക്കും. ഡിഐജി ജയനാഥാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി.


Read Previous

കളക്ഷൻ സെന്‍ററിൽ എത്തിയത് 7 ടൺ പഴകിയ തുണി’; കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി

Read Next

കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; ഇഡി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »