പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; പഞ്ചായത്തംഗം അറസ്റ്റില്‍


കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനാണ് പിടിയിലായത്. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗമാണ് ഇയാള്‍. വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

കഴിഞ്ഞ 24-ന് വൈകീട്ട് നാലരയോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. മണിവര്‍ണന്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴിനല്‍കി. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കാറില്‍ കയറ്റിക്കൊണ്ട് പോയതായി അറിഞ്ഞിരുന്നു.

ഇതേതുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ മണിവര്‍ണനെ ജാമ്യത്തില്‍ വിട്ടു. സ്‌കൂളിലെ നാടക അധ്യാപക നായിരുന്നു മണിവര്‍ണന്‍.


Read Previous

മാത്യു കുഴല്‍നാടന് മറുപടി, വിവാദ കമ്പനിക്ക് മൈനിങ്ങ് ലീസ് നല്‍കിയത് യുഡിഎഫെന്ന് പി രാജീവ്

Read Next

ടിപി ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, അവർ ഹൃദയം പൊട്ടിയാണ് മരിച്ചത്’: കെകെ രമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular