യു.കെയില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി കോട്ടയം സ്വദേശി കുഴഞ്ഞു വീണു മരിച്ചു #A native of Kottayam collapsed and died


വെയ്ല്‍സ്: യു.കെയില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി കോട്ടയം ഉഴവൂര്‍ സ്വദേശി യും ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെയില്‍സിലെ ന്യൂ ടൗണില്‍ താമസിക്കുന്ന അജോ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയി ല്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാ മെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചിരുന്നു. നഴ്സിങ് ഏജന്‍സിയുടെ കീഴില്‍ ആണ് അജോ ജോസഫ് ജോലി ചെയ്തിരുന്നത്.

ഉഴവൂരിലെ ആദ്യകാല സ്റ്റുഡിയോയായ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്റെ മകനാണ് അജോ ജോസഫ്. ഒരു പതിറ്റാണ്ട് മുന്‍പ് യു.കെയില്‍ എത്തിയ അജോ ജോസഫ് പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അവിടെയെത്തി ഏറെക്കാലം അജോ ജോസഫ് സ്‌റുഡിയോയുടെ മേല്‍ നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ പ്രതിസന്ധി കാരണമാണ് വീണ്ടും യുകെയിലെത്തിയത്.

കഴിഞ്ഞ ദിവസം അയര്‍ലന്‍ഡില്‍ മലയാളി യുവാവ് രാത്രി ജോലി കഴിഞ്ഞു നടന്നു പോകവേ കുഴഞ്ഞു വീണു മരിച്ചിരുന്നു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് എന്ന 32 കാരനാണ് മരിച്ചത്. യു.കെയില്‍ മലയാളി ചെറുപ്പക്കാരുടെ ആകസ്മിക മരണങ്ങള്‍ ആവര്‍ത്തിച്ച് സംഭവിക്കുന്നതില്‍ ആശങ്ക ശക്തമാണ്.


Read Previous

ശത്രുവുമായി ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം; യുദ്ധത്തിന് തയാറെടുക്കാൻ സെെന്യത്തിന് നിർദേശം നൽകി കിം ജോംഗ് ഉൻ #Kim Jong Un ordered the army to prepare for war

Read Next

ഈദ് ദിനത്തിൽ കുഞ്ഞു ഹീറോകളുമായി ഹൃദ്യമായ കൂടിക്കാഴ്ച നടത്തി എംഎ യൂസഫലിയും കുടുംബവും #MA Yousafali and family had a heartwarming meeting with the child heroes on Eid

Leave a Reply

Your email address will not be published. Required fields are marked *

Most Popular