ഹൃദയാഘാതം എടക്കര മില്ലുംപടി സ്വദേശി താമസസ്ഥലത്ത് നിര്യാതനായി, മൂന്നു മാസം മുന്‍പാണ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയത്


റിയാദ്: മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്.

സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.


Read Previous

മുല്ലപ്പെരിയാർ ഡാം തുറന്നു; 13 ഷട്ടറുകൾ ഉയർത്തി, 250 ക്യുസെക്സ് വെള്ളം പെരിയാറിലേക്ക്, ജാ​ഗ്രതാ നിർദേശം

Read Next

ഹൃദയാഘാതം: മലപ്പുറം കാളികാവ് സ്വദേശി കുവൈത്തില്‍ നിര്യാതനായി, വിട പറഞ്ഞത് 27കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »