തൃശ്ശൂർ സ്വദേശി റിയാദിൽ മരണമടഞ്ഞു.


റിയാദ് : ത്രിശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ ക്രിഷ്ണ (30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ, വത്സല ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകനാണ് മരണപ്പെട്ട സർജിൽക്രിഷ്ണ.

റിയാദ് ന്യൂ സനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്റ്‌സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കുളിക്കാനായി കയറിയ സർജിൽ ക്രിഷ്ണ കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആംബു ലന്സ്‍ വിളിച്ചു വരുത്തി അടുത്തുള്ള അൽ റാബിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അൽ റാബിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.


Read Previous

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു; പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

Read Next

ഒ ഐ സി സി നേതാക്കൾ റഹീമിന്റെ മാതാവിനെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular