റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു


സുഹാർ: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം ഉണ്ടായത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​. സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ്​ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി വരുന്നത്​.

സലാല: ഒമാനില്‍ മലയാളി മരിച്ചു. കണ്ണൂർ അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്​. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കു കയാണ്.


Read Previous

വര്‍ക്ക് വിസ റദ്ദാക്കൽ ഇനി 45 സെക്കന്റില്‍; പദ്ധതിയുടെ രണ്ടാം ഘട്ടവുമായി യുഎഇ

Read Next

അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »