ഹരിതകർമസേന കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു 


കല്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.

ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ തീപിടിച്ചത്. ഇതിനുസമീപം ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരനെന്ന് നാട്ടുകാർ പറഞ്ഞു.

ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് ഭാസ്കരന്റെ മൃതദേഹം കിട്ടിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം സുൽത്താൻബത്തേരി താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.


Read Previous

ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു

Read Next

#Minister VN Vasavan| ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെ അടിപിടിയാകും?; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വാസവന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular