മാസങ്ങളോളം മല്ലിയില കേടാകാതെ സൂക്ഷിക്കാം ഒരു കഷ്‌ണം ടിഷ്യു പേപ്പർ മതി


ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. സാമ്പാറിലും രസത്തിലുമൊക്കെ ഇത് ഒഴിവാക്കാനേ സാധിക്കില്ല. ചിക്കൻ കറിയിലും മല്ലിയില ഇട്ടുവച്ചാൽ സ്വാദ് വേറെ ലെവലായിരിക്കും. എന്നാൽ പെട്ടെന്ന് വാടിപോകും എന്നതിനാൽ മല്ലിയില അധികനാൾ സൂക്ഷിക്കാനാവില്ല. കൂടുതൽ വാങ്ങി സൂക്ഷിച്ചാലും പണികിട്ടും. എന്നാൽ ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ മല്ലിയില ആഴ്‌‌‌ചകളോളം കേടുകൂടാതെ സൂക്ഷിക്കാനാവും.

  • മല്ലിയില കഴുകി വൃത്തിയാക്കിയതിനുശേഷം വേര് മുറിച്ച് മാറ്റണം. ശേഷം വിനാഗിരി ചേർത്ത വെള്ളത്തിൽ അഞ്ച് മിനിട്ട് മുക്കിവയ്ക്കാം. ഇനി ശുദ്ധമായ വെള്ളത്തിൽ ഒന്നുകൂടി കഴുകിയതിനുശേഷം വെള്ളം തോരാൻ വയ്ക്കണം. വെള്ളം എല്ലാം പോയി നന്നായി ഉണങ്ങികിട്ടിയാൽ ആഴ്‌ചകളോളം കേടാകാതെയിരിക്കും.
  • മല്ലിയില കെട്ടിൽ നിന്ന് കേടായ ഭാഗങ്ങൾ മാറ്റണം. ശേഷം വേര് അറുത്ത് മാറ്റിയതിനുശേഷം നനവ് ഇല്ലാത്ത പാത്രത്തിൽ ഇട്ട് അതിനുമുകളിലായി ടിഷ്യു പേപ്പർ നിരത്തി കാറ്റുകയറാതെ നന്നായി അടച്ചുവയ്ക്കണം. ഇനിയിത് ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ ഒരുമാസംവരെ മല്ലിയില കേടാകാതെയിരിക്കും.
  • ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ മല്ലിയില ഇട്ടുവച്ചാൽ മൂന്നോ നാലോ ദിവസംവരെ കേടാകില്ല.
  • ടിഷ്യു പേപ്പറിലോ പത്രത്തിലോ പൊതിഞ്ഞ് കാറ്റുകയറാത്ത പാത്രത്തിൽ ഇട്ടുവയ്ക്കാം.
  • ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിൽ മല്ലിയില വേരോടെ ഇറക്കിവയ്ക്കണം. ശേഷം പാത്രം നന്നായി അടച്ചുവച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം.


Read Previous

ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടു, ചുറ്റമ്പലം ഇടിച്ചുതകർത്തു

Read Next

സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ് ‘ഞാൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വേണ്ടപ്പെട്ടയാൾ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »