ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദനെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കു ന്നുവെന്നും പിണറായി വിജയൻ അനുശോചിച്ചു.
വിപ്ലവ സൂര്യന് അണഞ്ഞു എം വി ഗോവിന്ദന്‍
ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. ഉച്ചയ്ക്ക് 3.20നായിരുന്നു അന്ത്യം.
അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്. സഖാവിന്റെ നിര്യാണത്തില്‍ പാര്‍ട്ടിയും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വിഎസിൻ്റെ ഊർജ്ജസ്രോതസ്സ് എക്കാലവും പാർട്ടിയും ജനങ്ങളുമായിരുന്നു’ വി എന്‍ വാസവന്
‘‘എണ്ണിയാൽ ഒടുങ്ങാത്ത സമര പോരാട്ടങ്ങളിലൂടെ അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോര്‍മ്മകള്‍ക്കൊപ്പം മലയാളി ചേര്‍ത്തുവെച്ചിരിക്കുന്ന രണ്ടക്ഷരമായിരുന്നു സഖാവ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വിലമതിക്കാനാകാത്ത സംഭാവന നൽകിയ വിഎസ് പാർട്ടിയുടെ അമരക്കാരൻ എന്ന നിലയിലും പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലയിലും ജനമനസ്സുകളിൽ ഇടം പിടിച്ചു. ജനകീയ പ്രശ്നങ്ങളിൽ എന്നും ജനങ്ങൾക്കൊപ്പമായിരുന്ന വിഎസിൻ്റെ ഊർജ്ജസ്രോതസ്സ് എക്കാലവും പാർട്ടിയും ജനങ്ങളുമായിരുന്നു. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കേരള ജനതയുടെ സമര യൗവനമായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ ചുവന്ന സൂര്യനാണ്. ആ സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല. സൂര്യതേജസിന്റെ ഓർമ്മകളുടെ കരുത്ത് വരും തലമുറകൾക്കും ആവേശവും വഴികാട്ടിയുമാണ്.’’ വി എൻ വാസവൻ അനുശോചിച്ചു.
പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരന്’ മന്ത്രി റോഷി അഗസ്റ്റിൻ
‘
‘സമരങ്ങളിലൂടെ വളര്‍ന്നു പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായി രുന്നു വിഎസ്. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ സ്‌നേഹിച്ച തൊഴിലാളി വര്‍ഗത്തെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് കേരള രാഷ്ട്രീയത്തില്‍ കാണില്ല. കര്‍ഷകരുടെയും കര്‍ഷത്തൊഴിലാളികളുടെയും പ്രശ്്‌നങ്ങളില്‍ വിഎസില്‍ ഇടപെടലുകള്‍ ചരിത്രമാണ്.’’ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു.
‘കേരള ജനതയുടെ ആവേശമായി മാറിയ നേതാവ്’ കെ രാജന്
‘‘മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കേരള ജനതയുടെ ആവേശമായി മാറിയ നേതാവായിരുന്നു. അഴിമതിക്കാർക്കും മാഫിയകൾക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടവും ഇടപെടലുകളുമായിരുന്നു, വിഎസിന്റെ ജീവിതം. സ്ഥാനമാനങ്ങൾക്കും പദവികൾക്കും അപ്പുറം, തന്റെ പ്രത്യയ ശാസ്ത്ര നിലപാടുകൾക്കും ശരികൾക്കും ഒപ്പം നിലയുറപ്പിച്ച വിഎസിനെയാണ് പിന്നീടും നാം കണ്ടത്. പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയ അനവധി സമരങ്ങൾക്കാണ് വി എസ് നേതൃത്വം നൽകിയത്. ‘സമരം തന്നെ ജീവിതം’ എന്ന അദ്ദേഹത്തിൻ്റെ പുസ്തകം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠമാക്കാവുന്ന ഒന്നാണ്. വി.എസ്.അച്യുതാനന്ദന്റെ വിയോഗം ഇന്ത്യയിലെ ഇടതു മുന്നേറ്റത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമാണ്.’’ – കെ.രാജൻ പറഞ്ഞു.
‘സമരമുഖങ്ങളിലെ നേതൃത്വം’ കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്
‘‘മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തി ന്റെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നു വന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു. കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹ ത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎം പാർട്ടിയുടെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നു.’’, സണ്ണി ജോസഫ്
വി എസ്.അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്’ മാർ റാഫേൽ തട്ടിൽ
കേരളം രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരിൽ എന്നും ഓർമ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച വി.എസ്. അച്യുതാന്ദൻ എന്ന് സിറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച വി.എസ്.അച്യുതാനന്ദന്‍, സി.പി. രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങൾക്കെ തിരായി നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. ജനകീയ സമരനായകൻ, ജനപ്രതിനിധി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നിലകളിൽ കേരളത്തിന്റെ പൊതുജീവിതത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.’’ മാർ റാഫേൽ തട്ടിൽ അനുശോചിച്ചു.
‘‘ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്’’ കെ കെ രമ
‘പ്രാണനിൽ പടർന്ന ഇരുട്ടിൽ നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്…. അഭിവാദ്യങ്ങൾ’’, കെ.കെ.രമ
‘സമരപോരാട്ടങ്ങളുടെ പര്യായം ‘മന്ത്രി വി ശിവൻകുട്ടി
‘
സഖാവ് വി എസിന്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമരപോരാട്ടങ്ങളുടെ പര്യായമായിരുന്നു സഖാവ് വി എസ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സമരമായിരുന്നു. അശര ണർക്കും ആലംബഹീനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി സഖാവ് നിരന്തരം പോരാടി. ഇന്ത്യയിൽ അടിസ്ഥാന വർഗ മുന്നേറ്റത്തിന് സഖാവിന്റെ നേതൃത്വം വലിയ കരുത്ത് പകർന്നു. കേരളത്തിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങ ൾക്കാകെ തീരാനഷ്ടമാണ്. സഖാവിന്റെ സ്മരണ എന്നും നമുക്ക് വഴികാട്ടിയായിരിക്കും. ലാൽസലാം..’’ – മന്ത്രി വി ശിവൻകുട്ടി
കമ്യൂണിസ്റ്റ് വിപ്ലവകാരി നമ്മളെ വിട്ടുപിരിഞ്ഞു’ ഇ.പി.ജയരാജൻ
‘‘85 വർഷക്കാലം കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന് കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ വഴികളിലൂടെയാണ് അദ്ദേഹം നടന്നുവന്നത്. പാവപ്പെട്ട മനുഷ്യർക്ക് വേണ്ടിയും കർഷകത്തൊളിലാളികൾക്ക് വേണ്ടിയും ജീവിതം ഹോമിച്ച വലിയ വിപ്ലവകാരിയാണ് അദ്ദേഹം. എല്ലാ നിലയിലും കേരളത്തിന്റെ എല്ലാ രംഗങ്ങളിലും പ്രവർത്തിച്ച വലിയ കമ്യൂണിസ്റ്റ് വിപ്ലവകാരി നമ്മളെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തുകയാണ്. ഉത്തമനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ആ വിപ്ലവകാരിയാണ് വിട്ടുപോയത്.’’ – ഇ.പി.ജയരാജൻ
‘സഖാവ് വിഎസിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടം ടി.പി. രാമകൃഷ്ണൻ
‘കേരളത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് ഒരു പുരുഷായുസ്സ് മുഴുവൻ പരിഹാരം കാണാൻ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് വിഎസ് നടത്തിയത്. സിപിഎമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും രൂപീകരണത്തിലും പിന്നീട് മുന്നിൽ നിന്ന് നയിക്കാനും വിഎസ് ഉണ്ടായിരുന്നു. സഖാവ് വിഎസിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്രെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തുന്നു.’’ – ടി.പി. രാമകൃഷ്ണൻ
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പൊതുജീവിതം ഉഴിഞ്ഞുവച്ച നേതാവ് രാഷ്ട്രപതി ദ്രൗപദി മുര്‍മു
കേരള മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പൊതുജീവിതം ഉഴിഞ്ഞുവച്ച നേതാവ് ആണ് വിഎസ് അച്യുതാനന്ദനെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുസ്മരിച്ചു. അദ്ദേഹം കേരളത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ അത്യഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.
വിഎസിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നീണ്ട കാലയളവ് പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകൾ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ഈ സമയത്ത് എന്റെ പ്രാർഥനകൾ അദ്ദേഹത്തി ന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി
