ഒരു ഗ്രാമത്തിന്റെ നോമ്പുതുറ; ഹോത്തയിൽ കേളി ജനകീയ ഇഫ്താര്‍


റിയാദ് : കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി.ഹോത്ത ബനി തമീമിലെ ചിൽഡ്രൻസ് പാർക്കിൽ ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ – പ്രദേശിക സംഘടനാ ഭാരവാഹികൾ, തദ്ദേശീയരും, പ്രവാസികളുമായ പൗരപ്രമുഖർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, നിരവധി കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു.

റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന് ജാതി മത ഭാഷാ രാഷ്ട്ര ഭേദമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളിക ളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്റെയാകെ വിരുന്നായി മാറി.

ഇഫ്താർ വിജയത്തിനായി കോഡിനേറ്ററുടെ ചുമതല വഹിച്ച ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്റെ നേതൃത്വ ത്തിൽ ചെയർമാൻ സജീന്ദ്രബാബു, വൈസ് ചെയർമാൻ അഷറഫ് സ്റ്റീൽ, കൺവീനർ റഹീം ശൂരനാട്, ജോയിന്റ് കൺവീനർ അബ്ദുൾ കലാം, ഭക്ഷണ കമ്മറ്റി കൺവീനർ നിയാസ്, താജുദീൻ, ഗതാഗത കൺ വീനർ മുഹമ്മദ് കുഞ്ഞി,ആസാദ്‌, ഗഫൂർ, സലീം, സാമ്പത്തികം ശ്യാംകുമാർ രാഘവൻ,അമീൻ നാസർ,പബ്ലിസിറ്റി കൺവീനർ ഉമ്മർ മുക്താർ, വളണ്ടിയർ ക്യാപ്റ്റൻ ശ്യാംകുമാർ എസ്, ബാബു തുടങ്ങീ 51 അംഗ സംഘാടക സമിതി പ്രവർത്തിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബഷീർ, ഏരിയ കമ്മറ്റിഅംഗം റെജു, ഡേവിഡ്, ചന്ദ്രൻ, സജു, എന്നിവർ ഭക്ഷണ ക്രമീകരനത്തിനു നേതൃത്വം നൽകി.

അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ്‌ കൊട്ടാരത്തിൽ, കേളി അൽഖർജ് ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ റഷീദലി അലി, സമദ് ഏരിയ വൈസ്‌പ്രസിഡന്റ് അബ്ദുൽ കലാം ഏരിയാ രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ, തിലകൻ, ഏരിയ കമ്മറ്റി അംഗങ്ങളായ രമേശ്,ശ്രീകുമാർ ഹോത്ത യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി സിദ്ധിക്ക് വിവിധ യൂണിറ്റ് ഭാരവാഹികൾ കേളി അംഗങ്ങൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.

A village's Iftar; Keliyajanakeeya Iftar in Hotha

Read Previous

കാരുണ്യത്തിന്റെ തണലായി പി.എം.എഫ്; റിയാദിൽ ഇടയത്താഴവും റമദാൻ കിറ്റ് വിതരണവും, കേരളത്തിലെ 14 ജില്ലകളിലും ഡയാലിസിസ് കിറ്റുകൾ നൽകും

Read Next

ചരിത്രസ്മരണകളുമായി എടപ്പ; റിയാദിൽ സൗദി സ്ഥാപകദിനം ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »