വനിതാ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്.


കൊച്ചി: സ്ത്രീത്വത്തെ അപ മാനിച്ചെന്ന ആനി ശിവയുടെ പരാതിയില്‍  ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്. എറണാകുളം സെൻട്രൽ‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ‍, ഐടി ആക്ട് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്  വനിതാ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ സംഗീത ലക്ഷ്മണ അപമാനിച്ചി രുന്നു.

എറണാകുളം സെന്‍ട്രൽ‍ പൊലീസ് േസ്റ്റഷനിൽ‍ എസ്ഐ ആയി ആനി ശിവ ചുമതലയേറ്റ് എടുത്ത തിന് പിന്നാലെയായിരുന്നു സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവൾ‍ മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും എന്നരീതിയിലായിരുന്നു പരിഹാസം.

അസാധാരണ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ‍ വലിയ നേട്ടങ്ങൾ‍ കൈവരിച്ച വ്യക്തി യാണ് ആനി ശിവ. പതിനെട്ടാം വയസിൽ‍ വീട്ടുകാരെ ധിക്കരിച്ച് ഇഷ്ടപ്പെട്ട ആൾക്കൊപ്പം വിവാഹം കഴിച്ചു. ഒരുമിച്ച് പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുപതാം വയസിൽ കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങി.

ജീവിക്കാൻ പിന്നീട് പഠനത്തോടൊപ്പം പല പണികൾ ചെയ്തു. ജോലിക്കിടയിൽ ഡിസ്റ്റൻസായി എം എ പൂർത്തിയാക്കി. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ എസ്ഐ പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്തി. ജീവിക്കാൻ ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റുനടന്ന അതേ സ്ഥലത്ത് തന്നെ സബ് ഇൻ സ്പെക്ടർ ആയി എത്തുകയായിരുന്നു ആനി.


Read Previous

ജിദ്ദയില്‍ മലയാളിയെ കൊലപെടുത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പിലാക്കി.

Read Next

ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് തീപിടിത്തം, പുക ഉയര്‍ന്നത് ശ്രദ്ധയില്‍ പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »