ഡ്രൈവറില്ലാ പൊ​ലീ​സ് വാഹനം പു​റ​ത്തി​റ​ക്കി അബുദാബി


അബുദാബി: നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ളി​ല്ലാ പൊ​ലീ​സ് വാഹനം പു​റ​ത്തി​റ​ക്കി അബുദാബി. ഇ​ടു​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​ന്ന​തി​ന് ഈ വാ​ഹ​നം സ​ഹാ​യ​ക​മാ​വും. 360 ഡി​ഗ്രി കാ​മ​റ ആം​ഗി​ള്‍, ഇ​ന്‍ഫ്രാ​റെ​ഡ് കാ​മ​റ​ക​ള്‍, ആ​ന്‍റി ഡി​സ്റ്റ​ര്‍ബി​ങ് സം​വി​ധാ​ന​ങ്ങ​ള്‍, ജി.​പി.​എ​സ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് വാ​ഹ​ന​ത്തി​ലു​ള്ള​ത്.

സം​യോ​ജി​ത ബ​യോ​മാ​ര്‍ക്ക് നി​രീ​ക്ഷ​ണ സം​വി​ധാ​നം, സം​യോ​ജി​ത എ​യ​ര്‍ക്രാ​ഫ്റ്റ് ബോ​ക്‌​സ് ഡ്രോ​ണ്‍ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​വും ഒരുക്കിയിട്ടുണ്ട്. ഇ​തി​നു​പു​റ​മേ പ്ര​ത്യേ​ക റോ​ബോ​ട്ടു​ക​ളെ വി​ന്യ​സി​ക്കാ​നും എ.​ഐ വാ​ഹ​ന​ത്തി​നു ക​ഴി​യും. കി​ന്‍റ്​​സു​ഗി, എ​ഡ്ജി എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അബുദാബി പൊ​ലീ​സ് ആ​ളി​ല്ലാ പ​ട്രോ​ളി​ങ് വാ​ഹ​നം വി​ക​സി​പ്പി​ച്ച​ത്.

എ​ന്നാ​ല്‍, എ​പ്പോ​ഴാ​ണ് ഇ​വ നി​ര​ത്തി​ലി​റ​ങ്ങു​ക​യെ​ന്ന കാ​ര്യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ര്‍ഷം പൊ​ലീ​സ് റോ​ബോ​ട്ടു​ക​ളെ​യും അബുദാബി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത ഓ​ര്‍മ​പ്പെ​ടു​ത്തു​ന്നതിനായുള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാഗമായാണ് ഇ​ത്ത​രം റോ​ബോ​ട്ടു​ക​ളെ പൊ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


Read Previous

സൗദിയിൽ വാഹനഅപകടത്തിൽ കായംകുളം സ്വദേശി മരണപെട്ടു. സൗദി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം

Read Next

കൂടുതൽ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; തീരദേശവാസികൾക്ക് പ്രത്യേക നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »