കൊച്ചി റിഫൈനറിയില്‍ അപകടം; പ്രദേശത്ത് പുക വ്യാപിക്കുന്നു; ആളുകളെ ഒഴിപ്പിക്കുന്നു


കൊച്ചി: അമ്പലമുകള്‍ റിഫൈനറിയില്‍ അപകടം. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രദേശമാകെ വലിയ തോതില്‍ പുക പടര്‍ന്നി ട്ടുണ്ട്. പ്രദേശത്ത് പുക മൂടിയതിനാല്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്. സമീപപ്രദേശ മായ അയ്യങ്കുഴിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. അഗ്നിരക്ഷാസേനയും ആംബുലന്‍സ് സ്ഥലത്തെത്തിയിട്ടുണ്ട്.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.


Read Previous

ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം’; പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

Read Next

അടുത്തയുടെയുണ്ടായ പല വിഷയങ്ങളിലും രാഷ്ട്രീയത്തിനപ്പുറം പക്വമായ നിലപാടുകള്‍ എടുക്കുന്നു’; വി ഡി സതീശനെ പ്രശംസിച്ച് മുരളി തുമ്മാരുകുടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »