യമനിൽ​ 10 വർഷത്തിന്​ ശേഷം ഇന്ത്യൻ അംബാസഡറെ നിയമിച്ചു; ഡോ. സുഹൈൽ അജാസ്​ ഖാന്​ റിപ്പബ്ലിക്​ ഓഫ്​ യമന്റെ അധിക ചുമതല


റിയാദ്​:/ഏദന്‍ ആഭ്യന്തര സംഘർഷം രൂക്ഷമായ യമനിൽ​ 10 വർഷത്തിന്​ ശേഷം ഇന്ത്യൻ അംബാസഡറെ നിയമിച്ചു. ഡോ. സുഹൈൽ അജാസ്​ ഖാന്​ റിപ്പബ്ലിക്​ ഓഫ്​ യമന്റെ അധിക ചുമതല. റിയാദിൽനിന്ന്​ ചൊവ്വാഴ്​ച യമൻ തലസ്ഥാനമായ ഏദനി ലെത്തിയ അദ്ദേഹം പ്രസിഡൻറും പ്രസിഡൻഷ്യൽ ലീഷർഷിപ്പ്​ കൗൺസിൽ ചെയർ മാനുമായ ഡോ. റഷാദ്​ അൽ ആലിമിക്ക്​ നിയമനപത്രം കൈമാറി അംബാസഡർ ചുമതലയേ റ്റെടുത്തു. ഔദ്യോഗിക ചടങ്ങിൽ യമൻ വിദേശകാര്യമന്ത്രി ഷായാ സിൻഡാനി സന്നിഹിതനായിരുന്നു.

ഇന്ത്യയും യമനും തമ്മിലുള്ള ദൃഢവും സൗഹൃദപരവുമായ ബന്ധം മെച്ചപ്പെടുത്തുന്ന തിന് തന്റെ ആഴത്തിലുള്ള പ്രതിബദ്ധത​ ചടങ്ങിൽ സംസാരിക്കവേ ഡോ. സുഹൈൽ അജാസ്​ ഖാൻ പ്രകടിപ്പിച്ചു. യമൻ പ്രസിഡൻറുമായി സംസാരിക്കവേ പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെ സഹകരണത്തെയും യമനി പൗരന്മാർക്ക്​ ഇന്ത്യയിൽ ലഭ്യമായ ​ഐ.ടി.ഇ.സി കോഴ്​സിനെയും ഐ.സി.സി.ആർ സ്​കോളർഷിപ്പുകളെയും സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചു.

ഇന്ത്യയുമായുള്ള തന്റെ ബന്ധം സ്‌നേഹപൂർവം അനുസ്മരിച്ച പ്രസിഡൻറ്​ ഡോ. അൽ അലിമി, പ്രാചീനകാലത്തോളം പഴക്കമുള്ള ഇന്ത്യ-യെമൻ ബന്ധത്തിൽ ആത്മവിശ്വാ സം പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമാക്കാനും ആഴത്തിലാക്കാനുമുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡൻ റുമായുള്ള കൂടിക്കാഴ്ചക്ക് പുറമേ, അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ തന്റെ സന്ദർശന വേളയിൽ വിവിധ പ്രാദേശിക പ്രമുഖ വ്യക്തിത്വങ്ങൾ, സർക്കാർ ഉദ്യോഗ സ്ഥർ, യമനിലെ ഇന്ത്യാക്കാർ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തുന്നുണ്ട്​


Read Previous

സിനിമ ചെയ്തില്ലെങ്കിൽ താൻ ചത്തുപോകും, 22 സിനിമ ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പർക്കെട്ട് വലിച്ചെറിഞ്ഞു; പറഞ്ഞയച്ചാൽ രക്ഷപ്പെട്ടു’

Read Next

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്ത് വിട്ടു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് വിലക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »