സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അലിഫ് സ്കൂളിന് നൂറുമേനി വിജയം


റിയാദ്– 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി റിയാദിലെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നതമായ വിജയം കരസ്ഥമാക്കി. 96% മാർക്ക് കരസ്ഥമാക്കി യുംന ഫാത്തിമയും 94% മാർക്ക് നേടി ലിയ ഖദീജയും 93.8% മാർക്ക് നേടി റയ്യാൻ അബ്ദുറഹിമാനും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അറുപത്തിയാറ്‌ ശതമാനം കുട്ടികൾ ഡിസ്റ്റിങ്ഷനും ഇരുപത്തിഏഴ് ശതമാനം വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും നേടി.

കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അതിനായി പ്രയത്നിച്ച അധ്യാപകരെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.


Read Previous

ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്; നാണക്കേടായി താത്കാലിക സംവിധാനം’; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി

Read Next

‘ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »