റിയാദില്‍ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു


റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) നിര്യാതനായി. അജുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്. പോലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

വാരിയെല്ലിന് പരുക്കേറ്റ ഭാര്യ സ്‌മിതയെയും ഇളയ മകൻ എബിസനേയും റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കിഴക്കമ്പലം വാലയിൽ വി.കെ. പൗലോസിന്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോൾ. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ നാഷണൽ വാട്ടർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.


Read Previous

ഹോം സ്‌റ്റേയില്‍ താലിമാല എന്തിന് ഉപേക്ഷിച്ചു?; മധുവിധു കൊലപാതകത്തില്‍ പൊലീസ് പ്രതികളിലേക്ക് എത്തിയത് ഇങ്ങനെ

Read Next

കെനിയ ബസ് അപകടം, ജസ്നയുടെയും മകളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »