മക്ക ഹറമിൽ ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരും


മക്ക: മക്ക ഹറമിൽ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു. വിവിധ രാജ്യക്കാരായ തീർത്ഥാടകരും വിശ്വാസികളുമാണ് ഹറമിൽ എത്തുന്നത്. ഇവരുമായി ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്താനാണ് വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയമിച്ചിരിക്കുന്നത്.

ഫ്രഞ്ച്, തുർക്കിഷ്, ഇന്തോനേഷ്യൻ, ഉറുദു തുടങ്ങി വിവിധ ഭാഷകളിലൂടെ തീർത്ഥാടകർക്ക് ആവശ്യ മായ സേവനങ്ങൾ ഇത്തരത്തിൽ നിയോ​ഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥർ വഴി നൽകുന്നതായിരിക്കും. ഇവർ 24 മണിക്കൂറും പ്രവർത്തന സജ്ജരായിരിക്കും.

വിവിധ ഭാഷകളിൽ ആശയ വിനിമയം നടത്തുന്നതിനായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിശീലനം നൽകാറുണ്ട്. മക്കയിലെത്തുന്ന ഭക്തർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാനാണ് ലോക ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന ഉദ്യോ​ഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.


Read Previous

ഏപ്രിൽ 17 മുതൽ ആരോഗ്യരംഗത്തെ നാല് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കും, മലയാളികൾ ഉൾപ്പടെ ഏറെ പ്രവാസികൾക്ക് തിരിച്ചടിയാകും

Read Next

ബ്ലഡ്‌ മൂൺ’ യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »