നിയമം ലംഘിച്ച് തീർത്ഥാടകരെ മക്കയിലെത്തിക്കാൻ ശ്രമം; ഈജിപ്ഷ്യൻ പൗരൻ പിടിയിലായി 


മക്ക: ഹജ്ജ് പെർമിറ്റില്ലാത്ത വ്യക്തിയെ അനധികൃതമായി മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വിശുദ്ധ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കിയതിനിടെയാണ് ഇയാൾ പിടിയിലായത്.

കൃത്യമായ രേഖകളില്ലാതെ തീർത്ഥാടകനെ കടത്താൻ ശ്രമിച്ചതിനാണ് ഈജിപ്ഷ്യൻ പ്രവാസിക്കെ തിരെ നടപടിയെടുത്തത്. പിടികൂടിയ പ്രതിയെ നിയമപരമായ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മതിയായ പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടകരെ കൊണ്ടുപോകുന്ന വർക്കെ തിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് സൗദി അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് സുരക്ഷാ സേനയുടെ തീരുമാനം. ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് 10,000 റിയാൽ മുതൽ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം.അംഗീകൃത പെർമിറ്റുകൾ വഴി മാത്രം ഹജ്ജ് കർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അതികൃതര്‍ വീണ്ടും ഉണര്‍ത്തിച്ചു


Read Previous

തൃശൂര്‍ സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

Read Next

നയതന്ത്രബന്ധം ശക്തമാക്കി കുവൈത്ത്: ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ പുതിയ സ്ഥാനപതിമാർ പത്രിക സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »