ജാമ്യാപേക്ഷ പരിഗണിച്ചില്ല, കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്


റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.

മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക് ജാമ്യഹര്‍ജി മാറ്റുകയാണ് സെഷന്‍സ് കോടതി ചെയ്തത്. കീഴ്ക്കോടതി കഴിഞ്ഞ ദിവസം കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ ബജ് റംഗദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി.


Read Previous

ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം ആദ്യം അറിഞ്ഞത് ജയിലുദ്യോഗസ്ഥരല്ല; തടവുകാരുടെ എണ്ണമെടുക്കുന്നതിലും വീഴ്ച

Read Next

പ്രതിദിനം ഏഴ് പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി മധ്യപ്രദേശ് സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »