സൗദി ലുലുവിൽ മഹാ ഓഫർ, ചരിത്രത്തിലാദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്​


സൗദി ലുലുവിൽ മഹാ ഓഫർ ലോഞ്ചിങ്​ പ്രശസ്​ത ചലച്ചിത്ര താരം ടൊവീനോ തോമസും ദേശീയ ചലച്ചിത്ര പുരസ്​കാര ജേതാവ്​ സുരഭി ലക്ഷ്​മിയും ചേർന്ന് നിർവഹിക്കുന്നു.

റിയാദ്​: ഉപഭോക്താക്കൾ കാത്തിരുന്ന ഒരു മഹാ ഓഫറുമായി ലുലു ഹൈപർമാർക്കറ്റ്​. സൗദിയിലെ ലുലുവി​െൻറ ചരിത്രത്തിൽ ആദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്​​ പ്രഖ്യാപിച്ചു​. ഫാഷൻ, ഇലക്​ട്രോണിക്​സ്​, ഗ്രോസറി സാധന ങ്ങൾ, വിവിധ ഭക്ഷ്യവസ്​തുക്കൾ​, മത്സ്യമാംസാദികൾ, ബേക്കറി, ഹെൽത്ത്​ ആൻഡ്​ ബ്യൂട്ടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആഗസ്​റ്റ്​ 28 മുതൽ 31 വരെ നാലു ദിവസം നീണ്ടുനിൽക്കുന്ന ബ്രഹ്മാണ്ഡ ഓഫറാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. സൗദിയിലെ എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്​.

50 ശതമാനം വിലക്കിഴിവി​െൻറ വിസ്​മയകരമായ ആനുകൂല്യമാണ്​ ഒരുക്കുന്നത്​​. ദൈനംദിന ആവശ്യത്തിനുള്ള എല്ലാവിധ ഉപഭോക്തൃ സാധനങ്ങൾക്കൊപ്പം സ്​കൂൾ തുറന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കാവശ്യമായ ബാഗ്​, ബുക്ക്​, പേന, വാട്ടർ ബോട്ടിൽ തുടങ്ങി മുഴുവൻ സ്​റ്റേഷനറി സാധനങ്ങൾക്കും വില പകുതി മാത്രം.
ലുലു സൗദിയിൽ പുതിയ ചരിത്രമെഴുതുന്ന ഈ മഹാ ഓഫറി​െൻറ ലോഞ്ചിങ്​ പ്രശസ്​ത ചലച്ചിത്ര താരം ടൊവീനോ തോമസും ദേശീയ ചലച്ചിത്ര പുരസ്​കാര ജേതാവ്​ സുരഭി ലക്ഷ്​മിയും ചേർന്ന്​ നിർവഹിച്ചു.

റിയാദിലെ മലസ്​ ലുലു ഹൈപർമാർക്കറ്റി​െൻറ റൂഫ്​ അരീനയിൽ വേദിയൊരുങ്ങിയ ടൊവീനോയുടെ ഏറ്റവും പുതിയ ചലച്ചിത്രം ‘എ.ആർ.എമ്മി’​െൻറ പ്രീ റിലീസ്​ വേൾഡ്​ വൈഡ്​ പ്രമോഷൻ പരിപാടിക്കിടെ നടന്ന ലോഞ്ചിങ്​ ചടങ്ങിൽ ലുലുവി​െൻറ ഉദ്യോഗസ്ഥർ പ​ങ്കെടുത്തു. മഹാ ഓഫറി​െൻറ പ്രഖ്യാപനത്തെ ആയിരത്തിലേറെ പ്രവാസികൾ തിങ്ങിനിറഞ്ഞ സദസ്​ ​കരഘോഷത്തോടെ ഹൃദയത്തിലേറ്റുവാങ്ങി.


Read Previous

‘സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍; സിനിമയെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചു’: ആരോപണവുമായി യുവനടി

Read Next

പാലക്കാട് സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരണപെട്ടു; നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റില്‍ ജോലിക്കെത്തിയത് നാല് മാസം മുന്‍പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »