റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ


ഇടുക്കി: റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.

മുതലക്കോടം സ്വദേശി ജെയ്‌‌സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടമുണ്ടായത്.

ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു.


Read Previous

വി എസിന്റെ മുൻ പിഎ സുരേഷ് ഇന്ന് കോൺഗ്രസ് വേദിയിൽ; വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കും

Read Next

സർക്കാർ പണം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാകരുത്; നവകേരള സർവേ നിയമവിരുദ്ധം; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »