കേരളത്തിൽ ബിജെപി -സിപിഎം അവിശുദ്ധ സഖ്യം; ഏതൊക്കെ മണ്ഡലത്തിലെന്ന് വെളിപ്പെടുത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ


കാസർകോട്: കേരളത്തിൽ ബിജെപി – സിപിഎം അവിശുദ്ധ സഖ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. കേരളത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയാം. കേരളത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത്. കാസർകോട് പെരിയ കൊലക്കേസ് ചർച്ചയാകുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പത്മജയുടേത് വിലകുറഞ്ഞ ആരോപണങ്ങളാണ്. ആരുടേയും പിന്തുണ ഇല്ലാത്തവർ പറയുന്നത് ജനങ്ങൾ മുഖ വിലയ്ക്ക് എടുക്കില്ല. ഇപിയ്‌ക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി കാസർകോട് പറഞ്ഞു.


Read Previous

ഇന്ത്യ മുന്നണി നേതാക്കളെ കൊണ്ട് നിറഞ്ഞ് മുംബൈയിലെ ശിവജി പാര്‍ക്ക്; മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ മാറ്റിയാല്‍ മോദി അധികാരത്തിലെത്തില്ലെന്ന് രാഹുല്‍. മോദിക്കെതിരെ ആഞ്ഞടിച്ച് മറ്റ് നേതാക്കളും

Read Next

രാജ്യത്ത് ക്രൈസ്‌തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് സര്‍ക്കുലറുമായി ലത്തീൻ അതിരൂപത

Leave a Reply

Your email address will not be published. Required fields are marked *

Most Popular