സൗദി സ്ഥാപകദിനാഘോഷത്തോടെ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി സൂപ്പർ കപ്പ് സീസൺ 2 വിന് തുടക്കമായി


റിയാദ് : എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സംയുതമായി സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ്‌ സീസൺ 2 , 2024 റിയാദിലെ ആദ്യത്തെ നയൻസ് ഫുട്‌ബോൾ ടൂർണമെന്റിനു ഗംഭീര തുടക്കം. സൗദി ഫൌണ്ടേഷൻ ഡേ ആഘോഷവും ഉത്‌ഘാടന മത്സരവും വീക്ഷിക്കാൻ അവധി ദിവസമായതിനാൽ വൻ ജനാവലി തന്നെ അൽ മുതവാ പാർക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു.

കുട്ടികളുടെ പരിപാടികളോടെ പത്തുമണിക്കാരംഭിച്ച ഉത്‌ഘാടന ചടങ്ങിൽ എ ബി സി കാർഗോ മാനേജിങ് ഡയറക്ടർ സലിം പുതിയോട്ടിൽ കിക്ക് ഓഫ് ചെയ്തു . ടൂർണമെന്റ് പ്രയോജകരായ അറബ് ഡ്രീംസ് കൺസൽട്ടിങ് , അൽഖലീസ്‌ റെസ്റ്റോറന്റ് ,ബ്ലാക്ക് ആൻഡ് വൈറ്റ് ടീം സ്പോൺസർ കാൻഡിൽ നൈറ്റ് ട്രേഡിങ്ങ് മറ്റു പ്രമുഖരും പങ്കെടുത്തു.

രണ്ടുദിവസ്സങ്ങളായി പതിനാറു ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ക്വർട്ടർ ഫൈനൽ ഫെബ്രുവരി ഇരുപത്തൊൻപതിനു പത്തുമണിമുതൽ ഫോക്കസ് ലൈൻ ഷിപ്പിംഗ് ഫോക്കസ് ലൈൻ എഫ് സി , ജോയിന്റ് ഗൾഫ് ബിസിനെസ്സ് പ്രവാസി സോക്കറും ഫോർവേഡ് ലോജിസ്റ്റിക് ബ്ലാസ്റ്റേഴ്‌സ് എഫ് സി വാഴക്കാട്‌ , റിയൽ കേരള എഫ് സി യും ഇതാർ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്റ്റേഴ്‌സ് എഫ് സി , കാൻഡിൽ നൈറ്റ് ട്രേഡിങ്ങ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി യും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ , യു എഫ് സി ലാന്റേൺ എഫ് സി യും നേർക്കുനേർ ഏറ്റുമുട്ടും. സെമി ഫൈനൽ ഫൈനൽ മത്സരങ്ങൾ മാർച്ച് ഒന്ന് വെള്ളിയാഴ്ച്ച രാത്രി എട്ടുമണിക്ക് നടക്കും.


Read Previous

ഒറ്റദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തി; ഉജ്ജ്വല വരവേല്‍പ്പ്

Read Next

ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മലയാളികളുടെ അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular