ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയുടെ സഹകരണത്തോടെ അലിഫ് ഇന്റർനാഷണൽ സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ജീവനക്കാർ, രക്ഷിതാക്കൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, സഹകാരികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

‘രക്തദാനം ജീവദാനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ജീവൻ രക്ഷിക്കുന്ന മഹത്തായ പ്രവർത്തനത്തിന്റെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചവരാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുത്തത്.
പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയിലെ ഡോ. അബ്ദുൽ മജീദിന്റെ നേതൃത്വത്തി ലായിരുന്നു രക്തദാന ക്യാമ്പ്. അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് രക്തദാനം നിർവഹിക്കുന്നതിലൂടെ ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും, ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അലിഫ് സ്കൂളിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂളിന്റെയും മെഡിക്കൽ സിറ്റിയുടേയും രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പങ്കെടുത്തവർ രക്തദാനം നടത്തിയത്. സി.ഇ.ഒ ലുഖ്‌മാൻ അഹമദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, ഡോ. തോമസ് മാത്യു, വൈസ് പ്രിൻസിപ്പൽ നൗഷാദ് നാലകത്ത്, അഡ്മിൻ മാനേജർ അലി ബുഖാരി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
