ബഹ്റൈനില്‍ വാഹനാപകടം; നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം


ബഹ്റൈൻ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ അഞ്ചു പേരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.

ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. സൽമാബാദിൽനിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടത്. ശുചീകരണത്തിന് ഉപയോഗിക്കുന്ന ട്രക്കുമായി കാർ കൂട്ടിയിടിച്ചെന്നാണ് വിവരം.


Read Previous

ഇടിച്ചിറങ്ങിയ ലൂണ25 ചന്ദ്രോപരിതലത്തിൽ കുഴിയുണ്ടാക്കി, നാസ

Read Next

ആലുവയിലെ അ‍ഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നത്, കൂടിയ അളവിൽ മദ്യം കുടിപ്പിച്ച ശേഷം; കുറ്റപത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular