ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ സംവിധായകന് രഞ്ജിത്തിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുമെന്നാണ് വിവരം. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. കേസില്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജയിലിലായിരുന്ന രഞ്ജിത്ത് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്.
കര്‍ശന ഉപാധികളോടെയാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കൊച്ചി ഡിസിപി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
