മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി, തുടര്‍ന്ന് ഇന്തോനേഷ്യയിലേക്ക് പറന്നു. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാലു ദിവസം മുന്‍പ് ദുബായിലേക്ക് എത്തിയിരുന്നു, ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദര്‍ശനം നടത്തും.


കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. ഇന്ന് (തിങ്കള്‍) രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാതെയാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തുടര്‍ന്നത്. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയില്‍ ഉണ്ടായിരിക്കും. പിന്നീട് 18 വരെ സിംഗപ്പൂരും സന്ദര്‍ശിക്കും. 19 ന് ദുബായ് വഴി തന്നെ കേരളത്തിലേക്ക് മടങ്ങും.

ട്രാന്‍സിറ്റ് യാത്രക്കാരനായതിനാലാണ് മുഖ്യമന്ത്രി, ഭാര്യ കമല, കൊച്ചുമകന്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍ തന്നെ തങ്ങിയത്. രാവിലെ 7 മണിയോടെ ഇവിടെയെത്തിയ അദ്ദേഹവും കുടുംബവും 10.10ന് ഇന്തൊനീഷ്യയിലേക്ക് പറന്നു. എന്നാല്‍ മുഖ്യ മന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാലു ദിവസം മുന്‍പ് ദുബായിലേക്ക് പുറപ്പെട്ടിരുന്നു. 19 ദിവസത്തേക്കാണ് റിയാസിനു യാത്ര അനുമതി. ദുബായിക്കു പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദര്‍ശനം നടത്തും.


Read Previous

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

Read Next

കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ദ്വൈമാസ ക്യാമ്പയിന് തുടക്കം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular